ETV Bharat / state

ഒമിക്രോണിൽ ആശ്വാസം; എറണാകുളം സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള രണ്ട് പേർ നെഗറ്റീവ്

ഒരാള്‍ ഇയാളുടെ സഹോദരനും മറ്റൊരാൾ എയര്‍പോര്‍ട്ടില്‍ നിന്നും കൂട്ടിക്കൊണ്ടുപോയയാളുമാണ്.

kerala omicron update  ഒമിക്രോണിൽ ആശ്വാസം  സമ്പര്‍ക്ക പട്ടികയിലുള്ളവർ നെഗറ്റീവ്  covid variant kerala  covid latest news
ഒമിക്രോണിൽ ആശ്വാസം
author img

By

Published : Dec 16, 2021, 6:57 PM IST

തിരുവനന്തപുരം: എറണാകുളത്ത് ഇന്നലെ ഒമിക്രോണ്‍ സ്ഥിരീകരിച്ച കോംഗോയില്‍ നിന്നും വന്നയാളുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള രണ്ട് പേരുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. വിപുലമായ സമ്പര്‍ക്ക പട്ടികയുള്ള ഇയാളുടെ പ്രാഥമിക പട്ടികയിലുള്ളവര്‍ നെഗറ്റീവായത് ആശ്വാസം നല്‍കുന്നതാണ്. ഏറ്റവും അടുത്ത സമ്പര്‍ക്കത്തിലുള്ളവരുടെ ഫലമാണ് പുറത്തു വന്നത്.

ഒരാള്‍ സഹോദരനും മറ്റേയാള്‍ എയര്‍പോര്‍ട്ടില്‍ നിന്നും കൂട്ടിക്കൊണ്ടുപോയയാളുമാണ്. ഏഴ് ദിവസം വരെ ഇവര്‍ കര്‍ശന നിരീക്ഷണത്തിലായിരിക്കും. ഇവര്‍ക്ക് രോഗലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കും.

ALSO READ ക്വാറന്‍റൈൻ പാലിച്ചില്ല; ഒമിക്രോണ്‍ സ്ഥിരീകരിച്ച എറണാകുളം സ്വദേശിയുടെ സമ്പര്‍ക്ക പട്ടിക വിപുലമെന്ന് ആരോഗ്യവകുപ്പ്

സ്വയം നിരീക്ഷണമെന്ന നിര്‍ദ്ദേശം പാലിക്കാതെ കോംഗോയില്‍ നിന്നെത്തിയ എറണാകുളം സ്വദേശി നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതായി ആരോഗ്യവകുപ്പ് കണ്ടെത്തിയിരുന്നു. എറണാകുളത്തെ മാളുകളിലും നിരവധി റെസ്റ്റോറൻ്റുകളിലും ഇയാള്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.