ETV Bharat / state

സംസ്ഥാനത്ത് കാലവര്‍ഷം കനക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ശനിയാഴ്‌ച വരെ സംസ്ഥാനത്ത് കനത്ത മഴയുണ്ടാവുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം

കാലവര്‍ഷം
author img

By

Published : Aug 7, 2019, 10:21 PM IST

Updated : Aug 8, 2019, 12:55 PM IST

വടക്കന്‍ കേരളത്തില്‍ കനത്ത മഴ നാശനഷ്‌ടം വിതക്കുന്നു. വടക്കന്‍ കേരളത്തില്‍ പലയിടത്തും കനത്ത മഴയില്‍ ഗതാഗതം തടസപ്പെട്ടു. മരങ്ങള്‍ വീണ് വീടിനും ആരാധനായലങ്ങള്‍ക്കും കേടുപാടുകളുണ്ട്. ആലപ്പുഴയില്‍ റെയില്‍ ഗതാഗതം പൂര്‍ണമായും നിര്‍ത്തി വെച്ചു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് റെയില്‍ ഗതാഗതം പുനഃസ്ഥാപിച്ചത്. ആലപ്പുഴ വഴിയുള്ള ചില ട്രെയിനുകള്‍ കോട്ടയം വഴി തിരിച്ചു വിട്ടു. ശക്തമായ മഴയെ തുടര്‍ന്ന് മലപ്പുറം, ഇടുക്കി, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അതാത് ജില്ലാ കലക്‌ടർമാർ നാളെ അവധി പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് കാലവര്‍ഷം കനക്കുന്നു; ജാഗ്രതാ നിര്‍ദേശം നല്‍കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ശനിയാഴ്‌ച വരെ സംസ്ഥാനത്ത് കനത്ത മഴയുണ്ടാവുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. നാല് ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി. വയനാട്, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലർട്ട്. ഇവിടെ അതിതീവ്ര മഴയുണ്ടായേക്കാം. വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയവക്കുള്ള സാധ്യതയുമുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ മീൻപിടിത്തക്കാർ കടലിൽ പോകരുതെന്നും നിർദേശമുണ്ട്.

വടക്കന്‍കേരളത്തില്‍ മഴ വ്യാപക നഷ്‌ടമാണ് വിതച്ചത്. കോഴിക്കോട് മലയോരത്ത് വീശിയടിച്ച ശക്തമായ കാറ്റിൽ വിവിധയിടങ്ങളിൽ മരങ്ങൾ കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. അഗസ്ത്യമുഴി, കുന്നമംഗലം, മാമ്പറ്റ, മുക്കം, അരീക്കോട് എരഞ്ഞിമാവ്, തിരുവമ്പാടി ഓമശ്ശേരി എന്നിവടങ്ങളിലാണ് മരം കടപുഴകി വീണത്. കോഴിക്കോട് മാവൂർ മുഴപ്പാലത്ത് വീടിന് മുന്നിൽ നിർത്തിയിട്ട ആൾട്ടോ കാറിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണു. പാറക്കടവ് അബ്ദുൽ സലാമിന്‍റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിനാണ് നാശനഷ്‌ടം സംഭവിച്ചത്. കോഴിക്കോട് പെയ്‌ത കനത്ത മഴയെ തുടർന്ന് എടക്കാട് സ്വദേശി ഷാജിയുടെ വീട് മരം വീണ് തകർന്നു. 500 വർഷത്തിലേറെ പഴക്കമുള്ള പൂവ്വം എന്ന മരമാണ് വീണത്. സമീപത്തുള്ള അമ്പലത്തിലെ മരമാണ് വീടിന് മുകളിലേക്ക് ഒടിഞ്ഞു വീണത്. അമ്പലത്തിനും കേടുപാട് സംഭവിച്ചിട്ടുണ്ട്. കണ്ണൂർ പെയ്ത മഴയിൽ തൊട്ടിൽപ്പാലം മുള്ളൻകുന്ന് നിടുവാൽ പുഴയിൽ നീരൊഴുക്ക് വർധിച്ചതിനെ തുടർന്ന് പാലത്തിന് സമീപം താമസിക്കുന്ന ബാലന്‍റെ വീടിനോട് ചേർന്ന പുഴ തീരം ഇടിഞ്ഞു വീണു.

ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് കല്ലാര്‍കുട്ടി അണക്കെട്ട് വീണ്ടും തുറന്നു. അണക്കെട്ടിന്‍റെ മൂന്നാം നമ്പര്‍ ഗേറ്റ് പത്ത് സെന്‍റീമീറ്റര്‍ ഉയര്‍ത്തി. പത്ത് ക്യുമിക്‌സ് വെള്ളം പുറത്തേക്കൊഴുക്കി. അണക്കെട്ടിന്‍റെ വ്യഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ ലഭിച്ചതിനാല്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചിട്ടുള്ളതായി പാംബ്ല അണക്കെട്ട് അസിസ്റ്റന്‍റ് എഞ്ചിനിയര്‍ എ ഇ ബോസ് പറഞ്ഞു. വയനാട് ജില്ലയിലും കനത്ത മഴ തുടരുകയാണ്. 10 ക്യാമ്പുകളിലായി 500ഓളം പേരെ മാറ്റി പാർപ്പിച്ചു. പാൽ ചുരത്തിൽ മണ്ണിടിഞ്ഞും താമരശ്ശേരി ചുരത്തിൽ മരം വീണും ഗതാഗതം തടസപ്പെട്ടു.

Intro:വയനാട് ജില്ലയിൽ കനത്ത മഴ തുടരുന്നു 10 ക്യാമ്പുകളിലായി 500ഓളം പേരെ മാറ്റി പാർപ്പിച്ചു.

Body:വൈത്തിരി മാനന്തവാടി സുൽത്താൻബത്തേരി താലൂക്കുകളിലായി ജില്ലയിൽ ശരാശരി 100.9 മില്ലിമീറ്റർ മഴയാണ് ഇന്ന് പെയ്തത്. കഴിഞ്ഞ പ്രളയത്തിൽ ഉരുൾപൊട്ടലുണ്ടായ കുറിച്യർ മലയിൽ ഇന്നും ശക്തമായ മണ്ണിടിച്ചിലുണ്ടായി. നാളെയും മറ്റന്നാളും ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് മണ്ണിടിച്ചിലുണ്ടായകുറിച്യർ മലയിൽ നിന്ന് പത്ത് കുടുംബങ്ങളെ താൽക്കാലികമായി മാറ്റിപ്പാർപ്പിച്ചു.

Conclusion:കനത്ത മഴയിൽ പാൽ ചുരത്തിൽ മണ്ണിടിഞ്ഞും താമരശ്ശേരി ചുരത്തിൽ മരം വീണും ഗതാഗതം തടസ്സപ്പെട്ടിരുന്നു
Last Updated : Aug 8, 2019, 12:55 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.