ETV Bharat / state

സംസ്ഥാനത്ത് ഇന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍ - lockdown

ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് പരിശോധിച്ചാകും ലോക്ക്‌ഡൗണിന്‍റെ കാര്യത്തിൽ തീരുമാനമെടുക്കുക.

ലോക്ക്‌ഡൗൺ  കേരളം ലോക്ക്‌ഡൗൺ  ലോക്ക്‌ഡൗൺ ഇളവുകൾ  ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്  ടിപിആര്‍  അൺലോക്ക്  Kerala  lockdown restrictions relaxed  Kerala lockdown restrictions relaxed  Kerala lockdown restrictions  Kerala lockdown  lockdown restrictions  lockdown  unlock
സംസ്ഥാനത്ത് ഇന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍
author img

By

Published : May 31, 2021, 9:56 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ ലോക്ക്‌ഡൗണിൽ കൂടുതൽ ഇളവുകൾ. വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഇന്ന് മുതല്‍ പ്രവര്‍ത്തനം തുടങ്ങാം. എന്നാല്‍ 50 ശതമാനം ജീവക്കാര്‍ക്ക് മാത്രമേ ഒരുമിച്ച് പ്രവർത്തിക്കാന്‍ കഴിയൂ. ബാങ്കുകള്‍ക്ക് തിങ്കള്‍ മുതല്‍ വെള്ളി വരെ വൈകുന്നേരം അഞ്ച് മണി വരെ പ്രവര്‍ത്തിക്കാം.

തുണിക്കടകള്‍ ജ്വല്ലറി, പുസ്‌തക വിൽപന കടകള്‍, ചെരുപ്പ് കടകള്‍ എന്നിവ തിങ്കള്‍, ബുധന്‍ വെള്ളി ദിവസങ്ങളില്‍ തുറക്കാം. കള്ള് ഷാപ്പുകളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് പാഴ്‌സല്‍ നല്‍കാം. പാഴ്‌വസ്‌തുക്കള്‍ സൂക്ഷിക്കുന്ന കടകള്‍ ആഴ്‌ചയില്‍ രണ്ട് ദിവസം പ്രവര്‍ത്തിക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്. വിവിധ ഘട്ടങ്ങളിലായി ലോക്ക്‌ഡൗണ്‍ നടപ്പാക്കിയതിനാൽ കൊവിഡ് വ്യപനത്തില്‍ കുറവുണ്ടായി എന്നാണ് വിദഗ്ധസമിതിയുടെ വിലയിരുത്തല്‍. അതിനാലാണ് ജൂണ്‍ ഒൻപതു വരെ ലോക്ക്‌ഡൗണ്‍ നീട്ടിയത്.

ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) പരിശോധിച്ചാകും ലോക്ക്‌ഡൗണിന്‍റെ കാര്യത്തിൽ തീരുമാനമെടുക്കുക. 20 ന് മുകളിലേക്കെത്തിയ ടിപിആര്‍ ഇപ്പോള്‍ 16ന് താഴെയെത്തിയിട്ടുണ്ട്. എന്നാല്‍ തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ ടിപിആര്‍ ഇരുപതിന് മുകളിലാണ്. ഇതോടൊപ്പം തന്നെ സംസ്ഥാനത്തെ ചില പഞ്ചായത്തുകളില്‍ ഇപ്പോഴും 30 ശതമാനത്തിന് മേല്‍ ടിപിആര്‍ തുടരുകയാണ്. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ച ശേഷമാകും കൂടുതല്‍ ഇളവുകള്‍ നല്‍കുക. ഘട്ടം ഘട്ടമായി അണ്‍ലോക്ക് എന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അന്തര്‍ജില്ലാ യാത്രകളുടെ കാര്യത്തിലാണ് ഇനി തീരുമാനം വരാനുള്ളത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.