തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നാളെ അവസാനിക്കും. ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ എങ്ങനെ പിന്‍വലിക്കണമെന്നതില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള കൊവിഡ് ഉന്നതല യോഗം ഇന്ന് തീരുമാനമെടുക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ (ടിപിആർ) അടിസ്ഥാനത്തിലാകും നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് ഏർപ്പെടുത്തുന്നത്.
Also read: പത്തനാപുരം ബോംബ് കേസ് അന്വേഷിക്കാന്‍ എടിഎസ്
പോസിറ്റിവിറ്റി നിരക്ക് കൂടിയ തദ്ദേശ സ്ഥാപനങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം. ടിപിആര്‍ കുറഞ്ഞ പ്രദേശങ്ങളില്‍ ഓട്ടോ, ടാക്‌സി സര്‍വീസുകള്‍ക്ക് അനുമതി നൽകും. ഈ പ്രദേശങ്ങളിൽ കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകൾ നടത്തും.
സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളില്‍ അന്‍പത് ശതമാനത്തില്‍ കൂടുതല്‍ ജീവനക്കാരെ പ്രവേശിപ്പിക്കാനും അനുവാദം നല്‍കിയിട്ടുണ്ട്. തുണിത്തരങ്ങൾ, ചെരിപ്പുകൾ, കണ്ണട എന്നിവ വില്‍ക്കുന്ന കടകള്‍ക്കും തുറക്കാന്‍ അനുമതിയുണ്ട്.
മൂന്നാംതരംഗം മുന്നില്‍ നില്‍ക്കെ അതീവശ്രദ്ധയോടെയായിരിക്കും തീരുമാനം. അതുകൊണ്ട് തന്നെ തിയറ്ററുകള്‍. ബാറുകള്‍, ജിം, മള്‍ട്ടിപ്ലക്‌സുകള്‍ എന്നിവയ്ക്ക് ഈ 'അണ്‍ലോക്ക്' പ്രക്രിയയിലും തുറക്കാന്‍ അനുമതി നല്‍കാനിടയില്ല.
രണ്ടാംതരംഗത്തിന്‍റെ വ്യാപന തീവ്രത കുറഞ്ഞുവെന്നാണ് സര്‍ക്കാറിന് ലഭിച്ചിരിക്കുന്ന വിദഗ്‌ധാഭിപ്രായം. എന്നാല്‍ ജാഗ്രത കുറച്ചാല്‍ ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങള്‍ പരിഗണിച്ചാകും അന്തിമതീരുമാനം.