ETV Bharat / state

'ആപ്പ്' ഇല്ലാതെ മദ്യം, ജൂൺ 17 മുതല്‍ ഔട്ട്ലെറ്റുകള്‍ വഴി

author img

By

Published : Jun 16, 2021, 4:17 PM IST

Updated : Jun 16, 2021, 10:33 PM IST

ബിവറേജസ് ഔട്ട്‌ലെറ്റുകൾക്ക് മുന്നിൽ ആളുകൾ സാമൂഹിക അകലം പാലിച്ചാണ് ക്യൂ നിൽക്കുന്നതെന്ന് പൊലീസ് ഉറപ്പുവരുത്തുമെന്നും അധികൃതർ അറിയിച്ചു.

liquor sales  liquor sales kerala  liquor sales news  മദ്യ വില്‍പ്പന നാളെ മുതൽ  മദ്യ വില്‍പ്പന കേരളം  കേരള ബീവറേജസ്
ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ നിന്ന് മദ്യ വില്‍പ്പന നാളെ മുതൽ

തിരുവനന്തപുരം: ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ ജൂൺ 17 മുതല്‍ മദ്യ വില്‍പ്പന ആരംഭിക്കും. ആപ്പ് ഒഴിവാക്കി ഔട്ട്‌ലെറ്റുകളില്‍ നിന്ന് നേരിട്ടാണ് മദ്യ വില്‍പ്പന. ഉച്ചയോടെ മദ്യ വിതരണം ആരംഭിക്കാനാകുമെന്ന് ബിവറേജസ് എം.ഡി യോഗേഷ് ഗുപ്‌ത അറിയിച്ചു.

Also Read: മൃതദേഹം എലി കരണ്ടു; പട്ടാമ്പി സേവന ആശുപത്രിക്കെതിരെ പരാതി

ആപ്പ് ഉപയോഗിച്ച് മദ്യ വില്‍പ്പന ആരംഭിക്കാനാണ് തീരുമാനിച്ചതെങ്കിലും ഇതിലെ സാങ്കേതിക പിഴവുകളും പ്രായോഗിക ബുദ്ധിമുട്ടുകളും കാരണം മദ്യ വിതരണം അടുത്ത ആഴ്‌ചയിലേക്ക് നീളുന്ന സാഹചര്യത്തിലാണ് നേരിട്ട് ഔട്ട്ലെറ്റുകളിലൂടെ മദ്യം വില്‍ക്കാന്‍ തീരുമാനിച്ചത്.

Also Read: അന്വേഷണ സംഘത്തെ കുറിച്ച് അറിയില്ലെന്ന് കുമ്മനം രാജശേഖരൻ

ഔട്ട്ലെറ്റുകള്‍ക്ക് മുന്നില്‍ സാമൂഹിക അകലം പാലിച്ച് ആളുകൾ ക്യൂ നില്‍ക്കുന്നു എന്ന് പൊലീസ് ഉറപ്പു വരുത്തും. ഇതിനായി പൊലീസ് സഹായം ബിവറേജസ് കോര്‍പ്പറേഷന്‍ അഭ്യര്‍ഥിച്ചു. ആളുകള്‍ക്ക് നില്‍ക്കുന്നതിനുള്ള പ്രത്യേക സ്ഥലങ്ങളും മാര്‍ക്ക് ചെയ്യും. കണ്‍സ്യൂമര്‍ഫെഡ്, ബാറുകള്‍ എന്നിവിടങ്ങളിലും ആപ്പ് ഒഴിവാക്കിയുള്ള മദ്യ വില്‍പ്പനയാണെങ്കിലും അത് മറ്റന്നാള്‍ മുതല്‍ മാത്രമേ ആരംഭിക്കൂ.

Last Updated : Jun 16, 2021, 10:33 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.