തിരുവനന്തപുരം: നിയമസഭ സമ്മേളനം വിളിക്കാൻ സർക്കാർ. അടുത്ത ജനുവരി എട്ട് മുതൽ 28 വരെ നിയമസഭ സമ്മേളനം വിളിച്ചു ചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. ജനുവരി 15ന് സംസ്ഥാന ബജറ്റും അവതരിപ്പിക്കും.
പതിനാലാം കേരള നിയമസഭയുടെ അവസാന സമ്മേളനം കൂടിയാണിത്. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാകും സമ്മേളനം ആരംഭിക്കുക. നിയമ സഭ തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ് നടക്കുന്ന സമ്മേളനം രാഷ്ട്രീയമായി ഏറെ പ്രധാന്യമുള്ളതാണ്. സ്വർണക്കടത്ത്, സി എ ജി റിപ്പോർട്ട് വിവാദം തുടങ്ങിയവ സമ്മേളനത്തിൽ ചർച്ചയാകും. കൊവിഡിനെ തുടർന്ന് പതിവ് നിയമ സമ്മേളനങ്ങൾ ഒഴിവാക്കിയിരുന്നു.