തിരുവനന്തപുരം: ചട്ടം 50 പ്രകാരമുള്ള അടിയന്തര നോട്ടിസിനെ ചൊല്ലി പ്രതിപക്ഷം ഇന്നും നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ ഇതേ വിഷയത്തിൽ തുടർച്ചയായി നാലാം ദിനവും സഭ സ്‌തംഭിച്ചു. ചോദ്യോത്തര വേള ആരംഭിക്കുന്നതിനു തൊട്ടു മുൻപേ നിലപാട് വ്യക്തമാക്കിയ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, സർക്കാർ ചർച്ചയ്ക്ക് ഒരുക്കമല്ലെന്നും ഏഴ് എംഎൽഎമാർക്കെതിരായ കള്ളക്കേസ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. പിന്നാലെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി.
പ്രതിപക്ഷ പ്രതിഷേധം കണക്കിലെടുക്കാതെ സ്‌പീക്കർ എ.എൻ.ഷംസീർ ചോദ്യോത്തരവേളയുമായി മുന്നോട്ടു പോയെങ്കിലും പ്രതിപക്ഷ പ്രതിഷേധം ശക്തമായതിനെ തുടർന്ന് സഭ 11 മണി വരെ നിർത്തി. 11 മണിക്ക് കാര്യോപദേശക സമിതി യോഗം ചേർന്നെങ്കിലും പ്രതിപക്ഷം വിട്ടുനിന്നു. യോഗത്തിനു പിന്നാലെ പതിനൊന്നരയോടെ സഭ വീണ്ടും ചേർന്നു.
എന്നാൽ ചട്ടം 50 ൽ വ്യക്തതയില്ലാതെ സഭാ നടപടികളുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷം ശഠിച്ചു. സർക്കാർ നിലപാടിനെ ന്യായീകരിച്ച് നിയമമന്ത്രി പി.രാജീവ് രംഗത്തെത്തിയെങ്കിലും പ്രതിപക്ഷം അംഗീകരിച്ചില്ല. പ്രതിഷേധവുമായി പ്രതിപക്ഷം വീണ്ടും നടുത്തളത്തിലിറങ്ങിയതോടെ ധനാഭ്യർഥനകൾ വേഗത്തിൽ അംഗീകരിച്ച് സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.
അതേസമയം നിയമസഭയിലും സഭ കോംപ്ലക്‌സിലും നടത്തുന്ന പ്രതിപക്ഷ പ്രതിഷേധം അതിര് വിട്ടാല്‍ കര്‍ശന നടപടി എടുക്കുമെന്ന് സ്‌പീക്കര്‍ എഎന്‍ ഷംസീര്‍ ഇന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അടിയന്തര പ്രമേയ നോട്ടിസ് പരിഗണിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ പ്രതിഷേധം. സഭ നടക്കുന്ന സമയത്ത് പ്ലക്കാര്‍ഡുകളും സ്‌പീക്കറുടെ മുഖം മറയ്‌ക്കുന്ന തരത്തില്‍ ബാനര്‍ ഉയര്‍ത്തുന്നതുമായ പ്രവണത കൂടി വരികയാണെന്ന് പറഞ്ഞ സ്‌പീക്കര്‍ ഇക്കാര്യത്തിലും ഇനി കര്‍ശന നടപടി ഉണ്ടാകുമെന്ന് അറിയിച്ചു.
സര്‍ക്കാരിന്‍റെ നിര്‍ദേശ പ്രകാരമാണ് ചട്ടം 50 പ്രകാരമുളള അടിയന്തര നോട്ടിസ് പരിഗണിക്കാതിരിക്കുന്നത് എന്ന പ്രതിപക്ഷ ആക്ഷപം സ്‌പീക്കറുടെ നിഷ്‌പക്ഷതയെ ചോദ്യം ചെയ്യുന്നതും പാര്‍ലമെന്‍ററി മര്യാദകളുടെ ലംഘനവുമാണെന്നും സ്‌പീക്കര്‍ പറഞ്ഞു. പ്രതിപക്ഷം നല്‍കിയ നാല് അടിയന്തര പ്രമേയ നോട്ടിസുകള്‍ ചെയര്‍ തളളിയെന്നത് വസ്‌തുത ആണെങ്കിലും അത് പ്രതിപക്ഷത്തിന്‍റെ അവകാശങ്ങള്‍ ശാശ്വതമായി തടയാന്‍ ഉദ്ദേശിച്ചുകൊണ്ടോ സര്‍ക്കാരിന്‍റെ താല്‍പര്യം സംരക്ഷിക്കുന്നതിനോ അല്ല എന്നും സ്‌പീക്കര്‍ വ്യക്തമാക്കി. പ്രതിപക്ഷ അവകാശ സംരക്ഷണത്തിന് മുന്‍ഗാമികള്‍ തുടര്‍ന്ന മാതൃക വീണ്ടും തുടരുന്നതാണ് എന്നും സ്‌പീക്കര്‍ എന്‍എന്‍ ഷംസീര്‍ സഭയില്‍ അറിയിച്ചു
അതേസമയം നിയമസഭ ചട്ടം 50 പ്രകാരമുളള അടിയന്തര പ്രമേയ നോട്ടിസ് സംബന്ധിച്ച് വീട്ടുവീഴ്‌ചയ്‌ക്കില്ലെന്ന് ഉറപ്പ് ലഭിക്കുന്നത് വരെ സഭ നടപടികളുമായി സഹകരിക്കുന്ന പ്രശ്‌നമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതുസംബന്ധിച്ച് സ്‌പീക്കര്‍ നിയമസഭയില്‍ നല്‍കിയ റൂളിങ്ങില്‍ അവ്യക്തതയുണ്ടെന്നും, ചട്ടം 50 സംബന്ധിച്ച് മുന്‍പ് ഉണ്ടായിരുന്ന കീഴ്‌വഴക്കം തന്നെ തുടരണമെന്നും സതീശന്‍ പറഞ്ഞു.