തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും നിയമസഭാ സ്‌പീക്കര്‍ എഎന്‍ ഷംസീറും ലോകമെങ്ങുമുള്ള കേരളീയര്‍ക്ക് ക്രിസ്‌മസ് ആശംസിച്ചു(Kerala Leaders Wishes Christmas).
'ഭൂമിയിൽ സമാധാനം' എന്ന സന്ദേശമാണ് ക്രിസ്‌മസ് പങ്കുവയ്ക്കുന്നതെന്ന് ഗവര്‍ണര്‍ തന്‍റെ സന്ദേശത്തില്‍ പറഞ്ഞു. സഹാനുഭൂതി, ഔദാര്യം, സാഹോദര്യം എന്നിവയിലൂടെ ക്രിസ്‌മസ് ആഘോഷം ഐക്യവും സാമൂഹിക ധാരണയും സമ്പന്നമാക്കട്ടെയെന്ന് ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. ക്രിസ്‌തുവിന്‍റെ ജനനം ആഘോഷിക്കുന്ന ക്രിസ്‌മസിന്‍റെ സന്തോഷം ലോകമെങ്ങുമുള്ള കേരളീയര്‍ക്കും മലയാളികള്‍ക്കും പങ്കുവയ്ക്കുന്നതായും അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു.
ഈ ക്രിസ്‌മസ് എല്ലാ കേരളീയരുടെ ഹൃദയങ്ങളിലും പ്രതീക്ഷയുടെ പുതുവെളിച്ചം തെളിയിക്കട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്‍റെ സന്ദേശത്തില്‍ പറഞ്ഞു. സ്നേഹവും സഹവര്‍ത്തിത്തവും സാഹോദര്യവും പങ്കവയ്ക്കുന്നതാണ് ക്രിസ്‌മസ്. ലോകമെങ്ങമുള്ള കേരളീയര്‍ക്ക് എല്ലാം ക്രിസ്‌മസിന്‍റെ സ്‌നേഹവും മുഖ്യമന്ത്രി ആശംസിച്ചു.
മാനവ സ്‌നേഹത്തിന്‍റെ മഹത്തായ സന്ദേശമാണ് ക്രിസ്‌മസ് നല്‍കുന്നത്, പരസ്‌പര സ്‌നേഹവും സാഹോദര്യവും പങ്കുവയ്‌ക്കാനുള്ള അവസരമാണ് ഓരോ ക്രിസ്‌മസ് കാലവും, വിവിധയിനം കേക്കുകളുടെ രുചിയോ വലിപ്പമോ മധുരം പങ്കുവയ്ക്കലോ മാത്രമായി ക്രിസ്‌മസ് ചുരങ്ങിപ്പോകരുത്, ഇത് മാനവികതയുടെ പുനര്‍ജനന കാലമാകട്ടെ എന്നും എ എന്‍ ഷംസീര്‍ ആശംസിച്ചു.