ETV Bharat / state

സംസ്ഥാനത്ത് ഇന്ന് 1,801 പേർക്ക് കൊവിഡ് ; നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ് - kerala covid todays death cases

രാജ്യത്താകെ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യമാണുള്ളത്. ഇതിന്‍റെ കൂടി പശ്ചാത്തലത്തിലാണ് ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്

kerala latest covid cases  health department instructions  നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്  കൊവിഡ്  കൊവിഡ് കേസുകള്‍  ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശം
ആരോഗ്യ വകുപ്പ്
author img

By

Published : Apr 8, 2023, 10:10 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 1,801 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് കൊവിഡ് കേസുകള്‍ കൂടുതല്‍. രോഗവ്യാപനം വർധിച്ചതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണത്തിലും വർധന ഉണ്ടായിട്ടുണ്ട്. രോഗികളില്‍ 0.8 ശതമാനം പേരെ ഓക്‌സിജന്‍ കിടക്കകളിലും 1.2 ശതമാനം പേരെ ഐസിയുവിലും പ്രവേശിപ്പിച്ചു.

പരിശോധനകള്‍ വര്‍ധിപ്പിക്കാനും ആരോഗ്യ വകുപ്പ് നിർദേശം നൽകി. ജനിതക പരിശോധനയ്ക്ക് അയച്ച ഫലങ്ങളില്‍ കൂടുതലും ഒമിക്രോണാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. രോഗതീവ്രത കുറവാണെങ്കിലും അതിതീവ്ര വ്യാപനമാണ് ഒമിക്രോൺ വകഭേദത്തിന്‍റെ പ്രത്യേകത. ഗര്‍ഭിണികള്‍, പ്രായമായവര്‍, ജീവിതശൈലീ രോഗങ്ങളുള്ളവര്‍ എന്നിവര്‍ക്ക് കൊവിഡ് തീവ്രമായി പിടിപെടാം. വൈറസ് മരണം കൂടുതലും റിപ്പോര്‍ട്ട് ചെയ്യുന്നത് 60 വയസിന് മുകളിലുള്ളവരിലും പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ ജീവിതശൈലീരോഗം ഉള്ളവരിലുമാണ്.

'മാസ്‌ക് ധരിക്കണം, വായും മൂക്കും മൂടത്തക്ക വിധം': 60 വയസിന് മുകളിലുള്ളവരിലാണ് 85 ശതമാനം കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. ബാക്കി 15 ശതമാനം ഗുരുതരമായ മറ്റ് രോഗങ്ങളുള്ളവരാണ്. വീട്ടില്‍ നിന്ന് പുറത്തുപോവാത്ത അഞ്ച് പേര്‍ക്ക് കൊവിഡ് മരണം സംഭവിച്ചു. അതിനാല്‍ കിടപ്പുരോഗികള്‍, പ്രായമുള്ളവര്‍ എന്നിവരെ പ്രത്യേകമായി കരുതണം. അവര്‍ക്ക് കൊവിഡ് ബാധിക്കുന്നില്ല എന്ന് ഉറപ്പാക്കണം. പുറത്ത് പോവുമ്പോള്‍ നിര്‍ബന്ധമായും വായും മൂക്കും മൂടത്തക്ക വിധം മാസ്‌ക് ധരിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചു.

പ്രായമുള്ളവരും മറ്റസുഖങ്ങളുള്ളവരും വീട്ടിലുണ്ടെങ്കില്‍ പുറത്തുപോയി വരുന്ന മറ്റുള്ളവരും വളരെയധികം ശ്രദ്ധിക്കണം. അവര്‍ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. പുറത്തുപോവുമ്പോള്‍ അവരും മാസ്‌ക് കൃത്യമായി ധരിക്കണം. കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകാതെ അവര്‍ ഇത്തരം വിഭാഗക്കാരുമായി അടുത്ത് ഇടപഴകരുത്. ആള്‍ക്കൂട്ടത്തില്‍ പോകുന്ന എല്ലാവരും മാസ്‌ക് ധരിക്കുന്നതാണ് നല്ലത്. ഇടയ്ക്കിടയ്ക്ക് സാനിറ്റൈസറോ സോപ്പ് വെള്ളമോ ഉപയോഗിച്ച് കൈകള്‍ ശുചിയാക്കേണ്ടതാണ്.

ALSO READ| സംസ്ഥാനത്തെ കൊവിഡ് വർധന; ക്രമീകരണങ്ങള്‍ പരിശോധിക്കാൻ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മോക്ക് ഡ്രില്‍

പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ ജീവിതശൈലീരോഗങ്ങള്‍ ഉള്ളവരും, പ്രായമായവരും, ഗര്‍ഭിണികളും, കുട്ടികളും മാസ്‌ക് ധരിക്കണം. ഇവര്‍ക്ക് കൊവിഡ് രോഗലക്ഷണങ്ങളുണ്ടെങ്കില്‍ പരിശോധന നടത്തണം. ആശുപത്രികളിലും മാസ്‌ക് നിര്‍ബന്ധമാണ്. മറ്റ് സുരക്ഷാമാര്‍ഗങ്ങളും സ്വീകരിക്കേണ്ടതാണ്. എല്ലാ ജില്ലകളും കൃത്യമായി കൊവിഡ് അവലോകനങ്ങള്‍ തുടരണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് നിർദേശം നൽകി. കൊവിഡ് രോഗികള്‍ കൂടുന്നത് മുന്നില്‍ക്കണ്ട് ആശുപത്രി സജ്ജീകരണങ്ങള്‍ സര്‍ജ് പ്ലാനനുസരിച്ച് വര്‍ധിപ്പിക്കണം. ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കണം.

എന്‍ 95 മാസ്‌ക് ധരിക്കേണ്ടത് എപ്പോള്‍..? : സ്വകാര്യ ആശുപത്രികളുടെ പ്രത്യേകയോഗം സർക്കാർ വിളിച്ചുചേർക്കാനും തീരുമാനമായിട്ടുണ്ട്. കെയര്‍ ഹോമുകളിലുള്ളവര്‍, കിടപ്പ് രോഗികള്‍, ട്രൈബല്‍ മേഖലയിലുള്ളവര്‍ എന്നിവരെ പ്രത്യേകം നിരീക്ഷിക്കണം. കെയര്‍ ഹോമുകള്‍, വൃദ്ധ സദനങ്ങള്‍ തുടങ്ങിയ പ്രത്യേക പരിചരണം ആവശ്യമുള്ള ഇടങ്ങളിലെ ജീവനക്കാരും ശ്രദ്ധിക്കണം. ഇത്തരക്കാരുമായി ഇടപെടുമ്പോള്‍ അവര്‍ എന്‍ 95 മാസ്‌ക് ധരിക്കണം. അവര്‍ക്ക് കൊവിഡ് വരുന്നില്ലെന്ന് ഉറപ്പുവരുത്തണം. ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങളുണ്ടെങ്കില്‍ പരിശോധനയും ചികിത്സയും ഉറപ്പ് വരുത്തേണ്ടതാണ്.

സംസ്ഥാനത്ത് ആയിരത്തിന് മുകളിലാണ് ആക്‌ടീവ് കേസുകളുള്ളത്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ രോഗികൾ ഉള്ളതും കേരളത്തിലാണ്. അതുകൊണ്ടുതന്നെ കേന്ദ്ര ആരോഗ്യ മന്ത്രാലയം കേരളത്തിന് പ്രത്യേക ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. പകർച്ചപ്പനി അടക്കം ബാധിക്കുന്നവരുടെ എണ്ണവും കേരളത്തിൽ കൂടുതലാണ്. ഈ സാഹചര്യത്തിലാണ് അതീവ ജാഗ്രതയോടെയുള്ള പ്രവർത്തനം നടത്താൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.