ETV Bharat / state

കേരളം കൊവിഡ് മൂന്നാം തരംഗത്തിന്‍റെ വക്കിലെന്ന് മുഖ്യമന്ത്രി

എല്ലാ ജില്ലകളിലും ടിപിആര്‍ വര്‍ധിക്കുന്നുണ്ട്. ഇത് മൂന്നാം തരംഗമുണ്ടാകാമെന്ന് സൂചനയാണ് നല്‍കുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു

Chief minister pinarayi vijayan  Kerala is on the verge of covid third wave  കേരളം കൊവിഡ് മൂന്നാം തരംഗത്തിന്‍റെ വക്കിൽ  മുഖ്യമന്ത്രി പിണറായി വിജയൻ
കേരളം കൊവിഡ് മൂന്നാം തരംഗത്തിന്‍റെ വക്കിലെന്ന് മുഖ്യമന്ത്രി
author img

By

Published : Jul 23, 2021, 8:55 PM IST

Updated : Jul 23, 2021, 9:32 PM IST

തിരുവനന്തപുരം: സംസ്ഥാനം കൊവിഡ് മൂന്നാം തരംഗത്തിന്‍റെ വക്കിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ വർധിച്ചു വരുന്ന കൊവിഡ് കേസുകളും ടിപിആറും ഗൗരവമായി കാണേണ്ടതുണ്ട്. എല്ല ജില്ലകളിലും ടിപിആര്‍ വര്‍ധിക്കുന്നുണ്ട്. ഇത് മൂന്നാം തരംഗമുണ്ടാകാമെന്ന സൂചനയാണ് നല്‍കുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Also read: KERALA COVID CASES: കേരളത്തിൽ 17,518 പേർക്ക് കൊവിഡ്; 132 മരണം

കേരളത്തില്‍ കൊവിഡിന്‍റെ പുതിയ വകഭേദങ്ങള്‍ വ്യാപിച്ചിട്ടുണ്ടോ എന്നത് പരിശോധിക്കേണ്ട വിഷയമാണ്. അതീവ ഗൗരവമായ വിഷയമാണിത്. നല്ല രീതിയിലുള്ള കൊവിഡ്‌ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കേണ്ട സമയമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആശങ്കപ്പെടേണ്ട കാര്യമില്ല. ഒരു ഘട്ടത്തിലും രോഗികളുടെ എണ്ണം നമ്മുടെ ചികിത്സ സംവിധാനത്തിന്‍റെ പരിധി കവിഞ്ഞ് പോയിട്ടില്ല. അത് തന്നെയാണ് കേരളത്തിന്‍റെ കരുത്തെന്നും മുഖ്യമന്ത്രി പറഞ്ഞു.

Last Updated : Jul 23, 2021, 9:32 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.