ETV Bharat / state

കര്‍ണാടകയിലെ കോണ്‍ഗ്രസ് ജയം, കേരളത്തില്‍ ക്രിസ്‌ത്യന്‍ പാര്‍ട്ടി രൂപീകരണത്തിന്‍റെ വേഗം കുറയ്‌ക്കും, ആശങ്കയില്‍ സിപിഎമ്മും - Formation of Christian Party

കർണാടക തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ പശ്ചാത്തലത്തിൽ കേരള രാഷ്‌ട്രീയത്തിലെ വിവിധ പാർട്ടികളിൽ ഉണ്ടായിരിക്കുന്ന ആശങ്കകളും ക്രിസ്‌ത്യന്‍ പാര്‍ട്ടി രൂപീകരണത്തിന്‍റെ നീക്കവും ചർച്ചയാകുന്നു

karnataka election result on kerala context  karnataka election result  സിപിഎം  കോൺഗ്രസ്  കര്‍ണാടകയിലെ കോണ്‍ഗ്രസ് ജയം  ബിജെപി  ക്രിസ്ത്യന്‍ പാര്‍ട്ടി രൂപീകരണം  Karnataka election results  cpm  congress  bjp  Formation of Christian Party
കര്‍ണാടകയിലെ കോണ്‍ഗ്രസ് ജയം
author img

By

Published : May 16, 2023, 6:37 PM IST

തിരുവനന്തപുരം : ക്രിസ്‌ത്യന്‍ ജനവിഭാഗങ്ങളെ ബിജെപിയോടടുപ്പിക്കാന്‍ അണിയറയില്‍ തിരക്കിട്ട് നീങ്ങിയ ക്രിസ്‌ത്യന്‍ പാര്‍ട്ടി രൂപീകരണ വേഗത്തിന് കര്‍ണാടകയിലെ കോണ്‍ഗ്രസിന്‍റെ മിന്നും ജയം തടസമാകുന്നു. ന്യൂനപക്ഷ വിഭാഗങ്ങള്‍ പ്രത്യേകിച്ച് ക്രിസ്‌ത്യന്‍, മുസ്‌ലിം മത വിഭാഗങ്ങള്‍ കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം അടിയുറച്ചു നിന്നതാണ് ബിജെപിക്കെതിരെ തിളക്കമാര്‍ന്ന ജയത്തിന് സഹായകമായത്. ബിജെപി ഭരിക്കുന്ന വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ച് മണിപ്പൂരിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ക്രിസ്‌ത്യന്‍ സ്ഥാപനങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും നേരെ വ്യാപക അക്രമ സംഭവങ്ങളാണ് സമീപകാലത്ത് സംഘപരിവാറിന്‍റെ നേതൃത്വത്തില്‍ അരങ്ങേറിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനത്തിനിടെ ക്രിസ്‌തീയ പുരോഹിതന്‍മാരുമായി ചര്‍ച്ച നടന്ന ശേഷമാണ് ഇത്തരം സംഭവങ്ങള്‍ അരങ്ങേറിയത് എന്നത് സംഘപരിവാറിന്‍റെ ഇരട്ട മുഖമാണ് വെളിവാക്കുന്നതെന്ന പ്രതീതി സാധാരണക്കാരായ ക്രിസ്ത്യാനികള്‍ക്കിടയില്‍ ശക്തമായിരുന്നു. ഇതിനു പിന്നാലെയാണ് കര്‍ണാടകത്തിലെ ബിജെപി സര്‍ക്കാരിനെ തൂത്തെറിഞ്ഞ ജനവിധി കൂടി ഉണ്ടായിരിക്കുന്നത്. ഈ ജനവിധിയില്‍ ക്രിസ്‌ത്യന്‍ സ്ഥാപനങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും നേരെ സംഘ പരിവാര്‍ ഉയര്‍ത്തുന്ന ഭീഷണിക്കെതിരായ പ്രതിഷേധം കൂടിയുണ്ടെന്ന് ക്രിസ്‌ത്യാനികൾ മനസിലാക്കുന്നു.

കൂടാതെ ഈ സാഹചര്യത്തില്‍ ക്രിസ്‌തീയ പാര്‍ട്ടി രൂപീകരിച്ച് തങ്ങളെ ബിജെപിയിലെത്തിക്കുക എന്ന അപകടം കൂടി ഇതിന് പിന്നിൽ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് കേരളത്തിലെ ക്രിസ്‌ത്യന്‍ വിഭാഗം മനസിലാക്കുന്നു. ഒരു പക്ഷേ കര്‍ണാടകയിലെ ജനവിധി മറിച്ചായിരുന്നെങ്കില്‍ ക്രിസ്‌ത്യന്‍ രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരണത്തിന് അത് കൂടുതല്‍ കരുത്തു പകരുകയും അതിവേഗം പാര്‍ട്ടി രൂപീകരണം യാഥാര്‍ഥ്യമാക്കുകയും ചെയ്യുമായിരുന്നു. സ്ഥിഗതികള്‍ വിലയിരുത്തുകയാണെന്നും പാര്‍ട്ടി രൂപീകരണം വൈകാതെ ഉണ്ടാകുമെന്നുമാണ് ഇതിന് ചുക്കാന്‍ പിടിക്കുന്ന ഒരു നേതാവ് ഇടിവി ഭാരതിനോട് പ്രതികരിച്ചത്.

ക്രിസ്‌ത്യൻ പാർട്ടിയുടെ ഭാവി : എന്നാല്‍ പാർട്ടിയുടെ ഭാവി എന്താകുമെന്നാണ് വിലയിരുത്തുന്നതെന്ന ചോദ്യത്തിന് കാത്തിരിക്കാമെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. ഏതായാലും പുതിയ സാഹചര്യത്തില്‍ എടുത്തു ചാടി പാര്‍ട്ടി രൂപീകരിച്ച് പരാജയത്തിലേക്കു പോകുന്നതിനു പകരം അനുകൂല സാഹചര്യം ഉണ്ടാകും വരെ കാത്തിരിക്കാനാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്‍റെയും തീരുമാനമെന്നാണ് വിവരം.

അതേ സമയം അടുത്ത വര്‍ഷം ആദ്യം നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകളില്‍ പ്രത്യേകിച്ച് ക്രിസ്‌ത്യന്‍, മുസ്‌ലിം വോട്ടുകളില്‍ കണ്ണുവച്ചിരിക്കുന്ന സിപിഎമ്മിനും കര്‍ണാടകയിലെ കോണ്‍ഗ്രസ് വിജയത്തില്‍ ആശങ്കയുണ്ട്. ബിജെപിയെ നേരിടാനുള്ള ശേഷി പഴയപോലെ കോണ്‍ഗ്രസിനെല്ലന്ന കേരളത്തിലെ സിപിഎമ്മിന്‍റെ സ്ഥിരം വാദത്തിന്‍റെ മുനയാണ് തൊട്ടടുത്ത സംസ്ഥാനത്തിലെ നിയസഭ തെരഞ്ഞെടുപ്പ് ഫലം ഒടിച്ചിരിക്കുന്നത്. നേര്‍ക്കുനേര്‍ പോരാട്ടത്തിലാണ് ബിജെപിയെ കര്‍ണാടകയിൽ കോണ്‍ഗ്രസ് നിലം പരിശാക്കിയിരിക്കുന്നത്.

ഇത് കേരളത്തിലെ മത ന്യൂനപക്ഷങ്ങള്‍ക്ക് കോണ്‍ഗ്രസിലുണ്ടായിരുന്ന വിശ്വാസം തിരിച്ചു പിടിക്കാന്‍ സഹായകമാകുമെന്ന് സിപിഎം കരുതുന്നു. അതു കൊണ്ടാണ് ബിജെപിയുടെ പരാജയം എന്നതിനപ്പുറം അക്കാര്യത്തില്‍ കോണ്‍ഗ്രസിന്‍റെ ഒരു നേട്ടമായി അംഗീകരിക്കാന്‍ സംസ്ഥാന സിപിഎം നേതൃത്വം തയ്യാറാകാത്തത്. ഇക്കാര്യത്തില്‍ കരുതലോടെയുള്ള സിപിഎം നേതാക്കളുടെ അഭിപ്രായം വ്യക്തമാക്കുന്നതും ഈ ആശങ്കയാണ്.

സിദ്ധരാമയ്യ - ശിവകുമാര്‍ പോരാട്ടം : ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപിയെന്നും സ്വന്തം എംഎല്‍എമാരെ കൂടെ നിര്‍ത്താന്‍ റിസോര്‍ട്ടിലേക്ക് മാറ്റുന്നുവെന്നും തുടങ്ങിയ വിഷയങ്ങൾ സമൂഹ മാധ്യമങ്ങളില്‍ കോണ്‍ഗ്രസിനെ പരിഹസിക്കാനുള്ള ആയുധമാക്കിയ സിപിഎം സൈബര്‍ ഇടങ്ങള്‍ക്ക് ഇപ്പോള്‍ ആകെ ലഭിച്ചിരിക്കുന്നത് മുഖ്യമന്ത്രി പദത്തിലേക്കുള്ള സിദ്ധരാമയ്യ - ശിവകുമാര്‍ പോരാട്ടം മാത്രമാണ്. അതിനും അൽപായുസ് മാത്രമാണെന്ന് സിപിഎം മനസിലാക്കുന്നു. കേരളത്തില്‍ 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയില്‍ നിന്ന് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ തിരിച്ചു കയറാം എന്ന് സിപിഎം കരുതുന്നതിനിടയിലാണ് കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം ഉയര്‍ത്തുന്ന തിരിച്ചടി.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലേത് പോലെ ഒരു ന്യൂനപക്ഷ കേന്ദ്രീകരണം 2024 ലും സംഭവിച്ചാല്‍ അത് സിപിഎമ്മിനുണ്ടാക്കുന്ന നഷ്‌ടം ചെറുതാകില്ല. അതിനെ മറികടക്കാനുള്ള തന്ത്രങ്ങളിലേക്കാകും ഇനിയുള്ള ദിവസങ്ങളില്‍ സിപിഎം കടക്കുക. അതേ സമയം കേരളത്തിലാകട്ടെ രണ്ട് വര്‍ഷമായി താഴെ തട്ടിലെ കോണ്‍ഗ്രസ് പുനഃസംഘടന ഗ്രൂപ്പ് തര്‍ക്കങ്ങളില്‍ കുരുങ്ങിക്കിടക്കുകയാണ്. ഇതിന് ഉടനെയെങ്കിലും പരിഹാരം കണ്ടെത്താനാകുന്നില്ലെങ്കില്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന്‍റെ പ്രതീക്ഷകളിലേക്കുയരാന്‍ സംസ്ഥാന കോണ്‍ഗ്രസിനു കഴിയുമോ എന്ന ആശങ്കയുമുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.