ETV Bharat / state

അന്താരാഷ്ട്ര ഗവേഷണ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ കേരള സർക്കാരിന്‍റെ 10 കോടിയുടെ സ്കോളർഷിപ്പ് - research students

New Scholarship for Research Students: ഗവേഷകവിദ്യാർഥികൾക്ക് അന്താരാഷ്ട്ര ഗവേഷണ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ 10 കോടിയുടെ സ്കോളർഷിപ്പുകൾ അനുവദിച്ചുവെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ്.

ഗവേഷക വിദ്യാർഥികൾ  സ്‌കോളർഷിപ്പ്  research students  Scholarship for research
New Scholarship for Research Students
author img

By ETV Bharat Kerala Team

Published : Jan 7, 2024, 7:49 PM IST

തിരുവനന്തപുരം: ഗവേഷക വിദ്യാർഥികൾക്ക് അന്താരാഷ്ട്ര ഗവേഷണ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ സ്കോളർഷിപ്പുകൾക്ക് പത്ത് കോടി രൂപ അനുവദിച്ച് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ്(10 crore for research students to participate in international research activities). ഉന്നത വിദ്യാഭ്യാസ രംഗത്തെ സമഗ്ര പരിഷ്‌കരണത്തിനായി നിയോഗിച്ച ശ്യാം ബി മേനോൻ കമ്മിഷൻ്റെ ശുപാർശ സ്വീകരിച്ചാണ് നടപടി. കൂടാതെ ട്രാൻസലേഷണൽ റിസർച്ച് ലാബുകൾക്ക് പ്രവർത്തന സഹായമായി പത്ത് കോടി രൂപ നൽകാനും തീരുമാനിച്ചിട്ടുണ്ട്.

അന്താരാഷ്ട്രതലത്തിൽ അക്കാദമികമായി മുന്നിൽ നിൽക്കുന്ന മികച്ച 200 സർവകലാശാലകളിൽ ഹ്രസ്വകാല ഗവേഷണത്തിനാണ് ഗവേഷക വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകൾ നൽകുക. ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കാനുള്ള സെമിനാറുകൾക്കായുള്ള യാത്രകൾക്കും ഈ സ്കോളർഷിപ്പ് ലഭ്യമാകും. ഗവേഷകരുടെ വിദേശയാത്ര ചെലവും ജീവിതച്ചെലവുമാണ് ഇതുവഴി സർക്കാർ വഹിക്കുക.

വിദേശ സർവകലാശാലകളിൽ വ്യാവസായിക ബന്ധം സ്ഥാപിക്കുന്ന വിധത്തിലുള്ള ഗവേഷണ പഠനങ്ങൾക്കാകും സ്കോളർഷിപ്പ് അനുവദിക്കുക. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗവേഷണങ്ങളിലൂടെ പേറ്റന്‍റ് നേടിയ ഉത്പന്നങ്ങളെ വ്യാവസായികമായി ഉപയുക്തമാക്കുന്നതിന് സഹായകമായാണ് ട്രാൻസ്ലേഷണൽ റിസർച്ച് റിസ്‌ക് ഫണ്ട് നൽകുക.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പ് മിഷൻ, വ്യവസായ വികസന കോർപ്പറേഷൻ, ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ തുടങ്ങിയ സ്ഥാപനങ്ങളിലെ വിദഗ്‌ധരായിരിക്കും ഉത്പന്നങ്ങളെയും സേവനങ്ങളെയും തെരഞ്ഞെടുക്കുക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.