ETV Bharat / state

കടം വാങ്ങിയും കുട്ടികളെ ഊട്ടണം; സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി മുടങ്ങാതിരിക്കാൻ സർക്കുലറുമായി വിദ്യാഭ്യാസ വകുപ്പ് - Ask Donations For School Noon Meals Scheme

School Noon Meals Scheme : ഉച്ചഭക്ഷണ പദ്ധതിയുടെ കേന്ദ്ര വിഹിതം ലഭിക്കുന്നതില്‍ എടുക്കുന്ന കാലതാമസം പരിഗണിച്ചാണ് സര്‍ക്കാരിന്‍റെ നീക്കം. കേന്ദ്ര ഫണ്ട് കൃത്യ സമയത്ത് ലഭിക്കാത്തത് പ്രധാന അധ്യാപകർക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിയിരുന്നു.

Etv Bharat സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി  വിദ്യാഭ്യാസ വകുപ്പ്  ഉച്ചഭക്ഷണ പദ്ധതി കേന്ദ്ര വിഹിതം  ഉച്ചഭക്ഷണ സംരക്ഷണ  സമിതി  പബ്ലിക് ഫിനാൻഷ്യൽ മാനേജ്മെന്‍റ് സിസ്റ്റം  School Noon Meals Scheme  Ask Donations For School Noon Meals Scheme  Kerala Education Department
Kerala Govt Instructed Schools To Ask Donations For School Noon Meals Scheme
author img

By ETV Bharat Kerala Team

Published : Nov 17, 2023, 9:18 AM IST

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ നടത്തി വരുന്ന സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി മുടങ്ങാതിരിക്കാന്‍ നടപടിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ് (Education Department). കേന്ദ്ര വിഹിതം യഥാസമയം ലഭിക്കാത്തതിനാൽ പദ്ധതി തടസപ്പെടുന്നത് ഒഴിവാക്കാന്‍ സ്‌കൂളുകളിൽ ഉച്ചഭക്ഷണ സംരക്ഷണ സമിതികൾ രൂപീകരിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ നിര്‍ദ്ദേശം. സമിതികള്‍ക്ക് പലിശരഹിത സാമ്പത്തിക സഹായങ്ങൾ സ്വീകരിക്കാമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറിലുണ്ട് (Kerala Govt Instructed Schools To Ask Donations For School Noon Meals Scheme).

സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ധന വിനിയോഗത്തിൽ പബ്ലിക് ഫിനാൻഷ്യൽ മാനേജ്മെന്‍റ് സിസ്റ്റം (Public Financial Management System) നടപ്പിലാക്കിയതിനെ തുടർന്ന് പദ്ധതി തുകയുടെ കേന്ദ്ര വിഹിതമായ 60% ലഭിക്കുന്നതില്‍ കാലതാമസം നേരിടാറുണ്ട്. 2021- 22 വർഷം മുതൽ കേന്ദ്ര ഫണ്ട് കൃത്യ സമയത്ത് ലഭിക്കാറില്ല. ഇത് പ്രധാന അധ്യാപകർക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തിയിരുന്നത്. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് രക്ഷാകർതൃ - പൊതുസമൂഹത്തിന്‍റെ പിന്തുണയോടെ നവംബർ 30നകം ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപീകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടർ നിർദ്ദേശിച്ചത്.

Also Read: പ്രീ സ്കൂളുകളിലെയും, അങ്കണവാടികളിലേയും ഉച്ചഭക്ഷണ പദ്ധതിയെ ജിഎസ്‌ടിയിൽ നിന്ന് ഒഴിവാക്കി

ഉച്ചഭക്ഷണ ഫണ്ട് ലഭിക്കുന്നതിൽ എന്തെങ്കിലും കാലതാമസം നേരിടുന്ന പക്ഷം പ്രാദേശിക വിഭവ സമാഹരണമടക്കം നടത്തി പദ്ധതി മുടങ്ങാതെ മുന്നോട്ടു കൊണ്ട് പോവുക എന്നതാണ് സമിതിയുടെ ചുമതല. ഇതിനായി പൂർവ വിദ്യാർത്ഥികളിൽ നിന്നോ പൗര പ്രമുഖരിൽ നിന്നോ പലിശരഹിത സാമ്പത്തിക സഹായങ്ങൾ വരെ സ്വീകരിക്കാമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടർ പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നു. ഉച്ചഭക്ഷണ ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് പ്രധാന അധ്യാപകൻ ഈ തുക തിരികെ നൽകണം.

അതാത് വാർഡുകളിലെ മെമ്പർ /കൗൺസിലർ സമിതിയുടെ രക്ഷാധികാരി ആയി പ്രവര്‍ത്തിക്കണം. സ്‌കൂളിലെ പ്രധാന അധ്യാപകൻ കൺവീനറാകണം. പിടിഎ പ്രസിഡന്‍റ്, സീനിയർ /അസിസ്റ്റന്‍റ് അധ്യാപകൻ എസ് എം സി ചെയർമാൻ, മദർ പിടിഎ പ്രസിഡന്‍റ്, സ്‌കൂള്‍ മാനേജർ, പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രതിനിധി എന്നിവരെയും ഉച്ചഭക്ഷണ സംരക്ഷണ സമിതിയിൽ അംഗങ്ങളാക്കാം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായ സഹകരണത്തോടെ സിഎസ്ആർ ഫണ്ടുകൾ പരമാവധി പ്രയോജനപ്പെടുത്തി അർഹതപ്പെട്ട കുട്ടികൾക്ക് പ്രഭാത ഭക്ഷണ പദ്ധതി നടപ്പിലാക്കാനും നിർദ്ദേശമുണ്ട്. നിലവിൽ പ്രഭാത ഭക്ഷണ പദ്ധതി നടപ്പിലാക്കിയിട്ടില്ലാതെ സ്‌കൂളുകളിൽ പ്രമുഖ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും സംഭാവനകള്‍, സ്പോൺസർഷിപ്പ് എന്നിവ സ്വീകരിച്ച് പദ്ധതി നടപ്പിലാക്കാമെന്നും പൊതു വിദ്യാഭ്യാസ ഡയറക്‌ടർ സർക്കുലറിൽ നിർദ്ദേശിക്കുന്നുണ്ട്.

Also Read: ഉച്ചഭക്ഷണത്തിൽ നിന്ന് ഇറച്ചി ഒഴിവാക്കി ലക്ഷദ്വീപ് ഭരണകൂടം ; കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടിസ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.