ETV Bharat / state

കെ സുരേന്ദ്രന് അടക്കമെതിരെയുള്ള കേസുകളില്‍ അനുഭാവപൂര്‍വം ഇടപെടണമെന്ന് ഗവര്‍ണര്‍ ; സര്‍ക്കാരിനയച്ച കത്ത് പുറത്ത് - ആരിഫ് മുഹമ്മദ് ഖാന്‍

തെരഞ്ഞെടുപ്പ് കോഴ അടക്കം കെ.സുരേന്ദ്രനുള്‍പ്പടെ ബിജെപി നേതാക്കള്‍ക്കെതിരെയുള്ള കേസുകളില്‍ അനുഭാവപൂര്‍വം നടപടിയാവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സര്‍ക്കാരിനയച്ച കത്ത് പുറത്ത്

Kerala Governor  letter  Arif Mohammed Khan  CM  Chief minister  take favour  cases against K Surendran  K Surendran  BJP  അനുഭാവപൂര്‍വം  ബിജെപി  നേതാക്കള്‍ക്കെതിരായ കേസുകളില്‍  അനുഭാവപൂര്‍വമായ നടപടി  ഗവര്‍ണര്‍  ഗവര്‍ണര്‍ സര്‍ക്കാറിനയച്ച കത്ത്  കത്ത്  ആരിഫ് മുഹമ്മദ് ഖാന്‍  മുഖ്യമന്ത്രി
'അനുഭാവപൂര്‍വം മതി'; ബിജെപി നേതാക്കള്‍ക്കെതിരായ കേസുകളില്‍ അനുഭാവപൂര്‍വമായ നടപടിയാവശ്യപ്പെട്ട് ഗവര്‍ണര്‍ സര്‍ക്കാറിനയച്ച കത്ത് പുറത്ത്
author img

By

Published : Dec 1, 2022, 7:30 PM IST

തിരുവനന്തപുരം : കെ.സുരേന്ദ്രനടക്കമുള്ള ബിജെപി നേതാക്കള്‍ക്കെതിരായ കേസുകളില്‍ അനുഭാവപൂര്‍വമായ നടപടിയാവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സര്‍ക്കാരിനയച്ച കത്ത് പുറത്ത്. കൊടകര കുഴല്‍പ്പണക്കേസിലും തെരഞ്ഞെടുപ്പ് കോഴക്കേസിലുമാണ് സര്‍ക്കാരില്‍ നിന്നും ഗവര്‍ണര്‍ ഉചിതമായ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. 2021 ജൂണ്‍ 10ന് മുഖ്യമന്ത്രിക്കയച്ച കത്താണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

നേതാക്കളെ സംസ്ഥാന സര്‍ക്കാറും പൊലീസും വേട്ടയാടുകയാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാക്കള്‍ നല്‍കിയ നിവേദനത്തിന്‍റെ അടിസ്ഥാനത്തിലാണ് കത്ത്. ഇക്കാര്യം ഗവര്‍ണര്‍ തന്നെ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. ജൂണ്‍ ഒമ്പതിനാണ് ബിജെപി നേതാക്കള്‍ ഇത്തരമൊരു നിവേദനം ഗവര്‍ണര്‍ക്ക് നല്‍കിയത്. തൊട്ടടുത്ത ദിവസം തന്നെ ഗവര്‍ണര്‍ സര്‍ക്കാരിന് കത്തയക്കുകയും ചെയ്തു. മാത്രമല്ല ബിജെപി നേതാക്കള്‍ നല്‍കിയ നിവേദനവും ചേര്‍ത്താണ് ഗവര്‍ണറുടെ കത്ത്.

Kerala Governor  letter  Arif Mohammed Khan  CM  Chief minister  take favour  cases against K Surendran  K Surendran  BJP  അനുഭാവപൂര്‍വം  ബിജെപി  നേതാക്കള്‍ക്കെതിരായ കേസുകളില്‍  അനുഭാവപൂര്‍വമായ നടപടി  ഗവര്‍ണര്‍  ഗവര്‍ണര്‍ സര്‍ക്കാറിനയച്ച കത്ത്  കത്ത്  ആരിഫ് മുഹമ്മദ് ഖാന്‍  മുഖ്യമന്ത്രി
നടപടിയാവശ്യപ്പെട്ട് ഗവര്‍ണര്‍ സര്‍ക്കാറിനയച്ച കത്ത്

തെരഞ്ഞെടുപ്പ് കാലത്ത് പുറത്തുവന്ന കൊടകര കുഴല്‍പ്പണക്കേസും മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിയായ സുന്ദരയ്യയ്ക്ക് പിന്‍മാറാന്‍ കോഴ നല്‍കിയ കേസും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഈ കത്തിന്‍റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ എന്ത് നടപടിയെടുത്തുവെന്ന് വ്യക്തമായിട്ടില്ല. എന്നാല്‍ കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപിക്ക് വേണ്ടിയാണ് പണം എത്തിയതെന്ന് മൊഴി ലഭിച്ചെങ്കിലും സുരേന്ദ്രനെയുള്‍പ്പടെ സാക്ഷി പട്ടികയിലാണ് ചേര്‍ത്തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.