ETV Bharat / state

രാജ്ഭവനിലെ ക്രിസ്‌മസ്‌ ആഘോഷത്തിന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഗവർണറുടെ ക്ഷണം - kerala governor invites cm and minsiters for xmas

മുഖ്യമന്ത്രി, മന്ത്രിമാർ, സ്‌പീക്കർ, പ്രതിപക്ഷ നേതാവ്, ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാർ, മതനേതാക്കൾ എന്നിവരെ ക്രിസ്‌മസ് ആഘോഷത്തിന് ക്ഷണിച്ച് ഗവർണർ

governor arif muhammad khan  governor invited ministers for xmas  christmas celebration kerala government  sarkar christmas celebration  ക്രിസ്‌മസ്  ക്രിസ്‌മസ് ആഘോഷം  ക്രിസ്‌മസ് ആഘോഷം രാജ്ഭവൻ  മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഗവർണറുടെ ക്ഷണം  ക്രിസ്‌മസ് ആഘോഷം മന്ത്രിമാർ  ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ  kerala governor invites cm and minsiters for xmas  ക്രിസ്‌മസ് ആഘോഷത്തിന് ക്ഷണം
ക്രിസ്‌മസ്‌ ആഘോഷത്തിന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഗവർണറുടെ ക്ഷണം
author img

By

Published : Dec 11, 2022, 11:30 AM IST

തിരുവനന്തപുരം : ഗവർണർ സർക്കാർ പോര് രൂക്ഷമായി തുടരുന്നതിനിടെ രാജ്ഭവനിലെ ക്രിസ്‌മസ്‌ ആഘോഷത്തിന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ ക്ഷണം. ഇക്കുറി മുഖ്യമന്ത്രി, മന്ത്രിമാർ, സ്‌പീക്കർ, പ്രതിപക്ഷ നേതാവ്, ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാർ എന്നിവരെയും മതനേതാക്കളെയും ആഘോഷത്തിന് ക്ഷണിച്ചിട്ടുണ്ട്. കഴിഞ്ഞ തവണത്തെ ക്രിസ്‌മസ്‌ ആഘോഷ വേളയിൽ മതപുരോഹിതരാണ് എത്തിയത്.

ഇന്നലെ രാജ്ഭവനിൽ‌ നിന്നയച്ച ക്ഷണക്കത്തിൽ ഈ മാസം 14ന് വൈകിട്ട് അഞ്ച് മണിക്ക് ക്രിസ്‌മസ് ആഘോഷത്തിൽ പങ്കെടുക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, ഗവർണർ സർക്കാർ പോര് നിലനിൽക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി ക്ഷണം സ്വീകരിക്കുമോയെന്നത് നിർണായകമാണ്. തിരുവനന്തപുരത്തെ ചടങ്ങിനുശേഷം കൊച്ചിയിലും കോഴിക്കോട്ടും ക്രിസ്‌മസ് ആഘോഷം സംഘടിപ്പിക്കാനും രാജ്ഭവൻ അധികൃതരോട് ഗവർണർ നിർദേശിച്ചിട്ടുണ്ട്.

സ്‌പീക്കർ എ എൻ ഷംസീറും ഉദ്യോഗസ്ഥരും ആഘോഷത്തിനെത്തും. നിയമസഭ സമ്മേളനത്തിന്‍റെ ആദ്യ ഘട്ടം 13ന് പൂർത്തിയാകുന്നതുകൂടി കണക്കിലെടുത്താണ് ഗവർണർ ആഘോഷം 14ന് സംഘടിപ്പിക്കുന്നത്. കേക്ക് മുറിക്കൽ അടക്കമുള്ള ചടങ്ങുകൾ ഉണ്ടാകും. ഗവർണർ ക്ഷണിച്ചാൽ എത്ര തിരക്കുണ്ടായാലും രാജ്ഭവനിൽ എത്തുന്നതാണ് മുഖ്യമന്ത്രിമാരും മന്ത്രിമാരും പുലർത്തുന്ന കീഴ്‌വഴക്കം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.