ETV Bharat / state

ഡിജിറ്റൽ സർവേ, നാലുവർഷംകൊണ്ട് കേരളത്തെ സമ്പൂർണമായി അളക്കും: റവന്യൂ മന്ത്രി

അർഹർക്കും ഭൂരഹിതർക്കും ഭൂമി നൽകുക എന്ന ലക്ഷ്യം വേഗത്തിൽ പൂർത്തിയാക്കാൻ പട്ടയം മിഷനും മലയോര - ആദിവാസി വിഭാഗത്തിന് ഭൂമി നൽകുന്നത് വേഗത്തിലാക്കാൻ സ്‌റ്റാൻഡേർഡ് ഓപ്പറേഷൻ പ്രൊസീജിയറും തയ്യാറാക്കിയിട്ടുണ്ടെന്ന് മന്ത്രി ചോദ്യോത്തര വേളയിൽ പറഞ്ഞു

kerala  revenue department  ഡിജിറ്റൽ സർവ്വേ  റവന്യൂ മന്ത്രി  കെ രാജൻ  നിയമസഭ സമ്മേളനം  പട്ടയം മിഷൻ
Revenue Minister K Rajan
author img

By

Published : Mar 1, 2023, 11:34 AM IST

തിരുവനന്തപുരം: നാല് വർഷം കൊണ്ട് സംസ്ഥാനത്ത് സമ്പൂർണമായ ഡിജിറ്റൽ സർവേ നടത്തുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഓരോ ഭൂമിക്കും ഓരോ ഡിജിറ്റൽ രേഖയുണ്ടാക്കുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഡിജിറ്റൽ വാല്യൂ ഉണ്ടാക്കുന്ന വിശദാംശങ്ങൾ അതിൽ ഉൾപ്പെടുത്തും. കേരളത്തിന്‍റെ പൊതു ഡേറ്റാ ബേസായി ഡിജിറ്റൽ സർവേ വിവരങ്ങൾ ഉപയോഗിക്കാൻ സാധിക്കും. ഏതൊക്കെ വകുപ്പുകൾക്ക് ഇത് ഉപയോഗപ്രദമാകുമോ അവയെല്ലാം സംയോജിപ്പിക്കുന്ന നടപടി ഉണ്ടാകും, ഇതിനായി മറ്റു വകുപ്പുകളുമായി ആവശ്യമായ കൂടിയാലോചന നടത്തുമെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

ഡിജിറ്റൽ സർവേയുടെ നടപടികൾ പരാജയപ്പെടുത്താൻ ചില ശ്രമങ്ങൾ നടക്കുന്നുണ്ട്. പ്രതിപക്ഷം പൂർണ പിന്തുണ നൽകിയിട്ടുണ്ട്. എന്നാൽ ചില തത്പരകക്ഷികൾ തടസം സൃഷ്‌ടിക്കുന്നുണ്ട്. ഭൂമി അളക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ പരിഹാരം ഉണ്ടാക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. സർക്കാർ ഭൂമി അല്ലാത്ത തർക്കമില്ലാതെ കൈവശമുള്ള ഭൂമിയുടെ അധിക വിസ്‌തീർണം നിജപ്പെടുത്താനുള്ള ആലോചനകൾ തുടങ്ങിയിട്ടുണ്ട്. ആരും കബളിപ്പിക്കപ്പെടാതെ അത് നടപ്പാക്കാനാണ് സർക്കാർ ആലോചന നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

അർഹർക്കും ഭൂരഹിതർക്കും ഭൂമി നൽകുക എന്ന ലക്ഷ്യം വേഗത്തിൽ പൂർത്തിയാക്കാൻ പട്ടയം മിഷന് രൂപം നൽകുമെന്നും മന്ത്രി പറഞ്ഞു. മലയോര ആദിവാസി വിഭാഗത്തിന് ഭൂമി നൽകുന്നത് വേഗത്തിലാക്കാൻ സ്‌റ്റാൻഡേർഡ് ഓപ്പറേഷൻ പ്രൊസീജിയർ തയ്യാറാക്കിയിട്ടുണ്ട്. പട്ടയ അപേക്ഷകൾക്കും പട്ടയം നൽകാനുള്ള തടസം രേഖപ്പെടുത്താനും ഡാഷ്ബോർഡ് നിലവിൽ വന്നിട്ടുണ്ട്. ഇത് വിപുലീകരിക്കാൻ എം.എൽ.എമാരുടെ സാന്നിധ്യത്തിൽ ജനപ്രതിനിധികളുടെ യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു. ആദിവാസികളുടെ ഭൂമി ഏത് വിധേയനെയും അവർക്ക് നൽകുന്നതിനുവേണ്ടിയുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി ചോദ്യോത്തര വേളയിൽ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.