ETV Bharat / state

Farmers: കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം അതിവേഗത്തില്‍: മന്ത്രി പി പ്രസാദ് - പ്രകൃതി ദുരന്തം കേരളം

പ്രകൃതി ദുരന്തത്തില്‍ കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ അപേക്ഷ നല്‍കിയാല്‍ 30 ദിവസത്തിനകം നടപടി സ്വീകരിക്കും. വില ഇന്‍ഷ്യുറന്‍സ് പരിഷ്‌ക്കരിക്കുന്നതും പരിഗണനിയില്‍.

kerala flood  agricultural minister p.prasant  farmers lost crops in flood  compensation for farmers  kerala farmers compensation issue  kerala assembly updates  farmers compensation news  കേരളത്തില്‍ പ്രളയം  കേരളത്തില്‍ കൃഷി നാശം  കര്‍ഷകര്‍ക്ക് കൃഷി നഷ്‌ടം  കര്‍ഷകര്‍ക്ക് നഷ്‌ടപരിഹാരം നല്‍കും  പ്രളയത്തില്‍ കൃഷി നാശം  കേരളം കൃഷി നാശം  പ്രകൃതി ദുരന്തം കേരളം  കര്‍ഷകരുടെ അപേക്ഷയില്‍ 30 ദിവസത്തിനകം തീര്‍പ്പ്
കര്‍ഷകരുടെ അപേക്ഷയില്‍ 30 ദിവസത്തിനകം പരിഹാരം
author img

By

Published : Nov 11, 2021, 1:31 PM IST

Updated : Nov 11, 2021, 3:25 PM IST

തിരുവനന്തപുരം: പ്രകൃതി ദുരന്തത്തില്‍ (Natural disaster) കൃഷി നശിച്ച കര്‍ഷകര്‍ക്കുള്ള നഷ്‌ടപരിഹരം (Compensation for farmers) വേഗത്തില്‍ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കൃഷി മന്ത്രി പി.പ്രസാദ്‌ (Agricultural minister) നിയമസഭയില്‍ അറിയിച്ചു. കൃഷി നാശം സംഭവിച്ച് പത്ത് ദിവസത്തിനകം അപേക്ഷ നല്‍കണമെന്നാണ് നിശ്ചയിച്ചിട്ടുള്ളത്. അപേക്ഷ ലഭിച്ച് 30 ദിവസത്തിനകം കൃഷി ഓഫിസര്‍ സ്ഥലത്ത് നേരിട്ട് പോയി പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം അതിവേഗത്തില്‍: മന്ത്രി പി പ്രസാദ്

30 ദിവസത്തിന് അപ്പുറത്തേക്ക് ഒരു അപേക്ഷയും വൈകിപ്പിക്കരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. വീഴ്‌ച വരുത്തുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരെ മേഖലകള്‍ തിരിച്ച് ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

തുടര്‍ച്ചയായി ഉണ്ടാകുന്ന പ്രകൃതി ദുരന്തത്തില്‍ കൃഷി മേഖലയില്‍ വ്യാപകമായ നാശ നഷ്‌ടമാണുണ്ടാകുന്നത്. ഈ സാഹചര്യത്തില്‍ വില ഇന്‍ഷ്യുറന്‍സ് പരിഷ്ക്കരിക്കണമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. നഷ്‌ടപരിഹാരത്തിന്‍റെ നിരക്ക് പുതുക്കി നിശ്ചയിക്കുന്ന കാര്യത്തിലും പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Also Read: Kerala Assembly: "സൈക്കിളോ, കാളവണ്ടിയോ ഉപയോഗിക്കാം!", ശബ്ദമുഖരിതം അവസാന ദിനം

നെല്ല് സംഭരണം ഉറപ്പാക്കാൻ മുൻഗണന നൽകിയിട്ടുണ്ട്. നെല്ല് സംഭരണത്തിന് സംസ്ഥാനം നൽകുന്ന തറവില മറ്റ്‌ പല സംസ്ഥാനങ്ങളെക്കാള്‍ കൂടുതലാണ്. കർഷകർക്ക് പരമാവധി സഹായം നൽകുക എന്നതാണ് സർക്കാർ നിലപാട്‌. ഇതിന് ആവശ്യമായതെല്ലാം സർക്കാർ ചെയ്യുമെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു. റിപ്പോര്‍ട്ട് പ്രകാരം 2018ലെ പ്രളയത്തില്‍ കൃഷി നശിച്ച എല്ലാവര്‍ക്കും നഷ്‌ടപരിഹാരം നല്‍കിയെന്നും മന്ത്രി വ്യക്തമാക്കി.

Last Updated : Nov 11, 2021, 3:25 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.