ETV Bharat / state

ഹോട്ടലുകളിൽ ഇരുന്ന് കഴിക്കാം, ബാറുകളിൽ മദ്യം വിളമ്പാം, തിയേറ്ററുകൾ തുറക്കില്ല; കേരളം തുറക്കുന്നു

രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമാകും ഹോട്ടലുകളിലും ബാറുകളിലും പ്രവേശനം. വ്യാപനത്തിന്‍റെ തോത് സംബന്ധിച്ച് വിശദമായ പഠനം നടത്തിയ ശേഷം മാത്രം തിയേറ്ററുകള്‍ തുറന്നാൽ മതിയെന്നാണ് സർക്കാർ തീരുമാനം.

കേരളം പുതിയ വാർത്ത  കേരളം ഹോട്ടലുകൾ വാർത്ത  തിരുവനന്തപുരം തിയേറ്ററുകൾ വാർത്ത  തിയേറ്ററുകൾ കേരളം വാർത്ത  ബാറുകൾ തുറക്കുന്നു കേരളം വാർത്ത  ഹോട്ടലുകൾ കേരളം വാർത്ത  bars hotels allowed dine 50 percent news  bars hotels kerala news  kerala vaccine dose news  bars hotels covid relaxation news  kerala 50 percent capacity news  bars kerala post covid news
കേരളം തുറക്കുന്നു
author img

By

Published : Sep 26, 2021, 10:22 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനും ബാറുകളില്‍ മദ്യം വിളമ്പുന്നതിനുമാണ് അനുമതി നല്‍കിയത്.

ഹോട്ടലുകളിലെ സീറ്റ് കപ്പാസിറ്റിയുടെ 50 ശതമാനം മാത്രമേ അനുവദിക്കുകയുള്ളൂ. സീറ്റുകള്‍ സാമൂഹ്യ അകലം പാലിച്ച് ക്രമീകരിക്കണം. കൂടാതെ, ഭക്ഷണം വിളമ്പുന്നതിന് നിയന്ത്രണത്തോടെ അനുമതി നൽകി.

Also Read: കൂടുതൽ ഇളവുകൾ ; ഇനിമുതൽ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാം

ബാര്‍ ഹോട്ടലുകളില്‍ ഇരുന്ന് മദ്യപിക്കാനുള്ള അനുമതിയുമുണ്ട്. ഇവിടേയും 50 ശതമാനം കപ്പാസിറ്റി മാത്രമേ അനുവദിക്കുകയുള്ളൂ. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമാകും ഹോട്ടലുകളിലും ബാറുകളിലും പ്രവേശനം. അതേസമയം, വ്യാപനത്തിന്‍റെ തോത് സംബന്ധിച്ച് വിശദമായ പഠനം നടത്തിയ ശേഷം മാത്രം തിയേറ്ററുകള്‍ തുറന്നാൽ മതിയെന്നാണ് സർക്കാർ തീരുമാനം.

ഹോട്ടല്‍, ബാര്‍

  • രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് ഇരുന്ന് കഴിക്കാം
  • ഹോട്ടലുകളില്‍ 18 വയസിന് താഴേയുള്ളവര്‍ക്ക് വാക്‌സിന്‍ ബാധകമല്ല
  • ജീവനക്കാര്‍ക്ക് രണ്ടു ഡോസ് വാക്‌സിന്‍ നിര്‍ബന്ധം
  • എസി പാടില്ല, ജനലുകളും വാതിലുകളും തുറന്നിടണം

സ്റ്റേഡിയം, നീന്തല്‍ക്കുളം

  • രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് പ്രവേശനം
  • 18 വയസ് തികയാത്തവര്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധമില്ല
  • കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.