ETV Bharat / state

റിപ്പബ്ലിക്‌ ദിന പരേഡില്‍ കേരളത്തിന്‍റെ ഫ്ലോട്ട്; ഇടം നേടിയത് ഒരു മാസത്തെ സ്‌ക്രീനിങ്ങിന് ശേഷം - kerala news updates

16 സംസ്ഥാനങ്ങളാണ് ഇത്തവണ ഫ്ലോട്ട് അവതരിപ്പിക്കുക. സ്ത്രീ ശാക്തീകരണമാണ് കേരളം അവതരിപ്പിക്കുന്നത്. കേരളത്തിന് അവസരം ലഭിച്ചത് ഒരു മാസത്തെ റൗണ്ട് സ്ക്രീനിങ്ങിന് ശേഷം.

republic day parade  Kerala float  റിപ്പബ്ലിക്‌ ദിന പരേഡില്‍ കേരളത്തിന്‍റെ ഫ്ലോട്ട്  കേരളം  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  kerala news updates  latest news in kerala
റിപ്പബ്ലിക്‌ ദിന പരേഡില്‍ കേരളത്തിന്‍റെ ഫ്ലോട്ട്
author img

By

Published : Dec 30, 2022, 9:15 AM IST

തിരുവനന്തപുരം: 2023ലെ റിപ്പബ്ലിക് ദിന പരേഡില്‍ ഫ്ലോട്ട് അവതരിപ്പിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ച് കേരളം. കഴിഞ്ഞ ഒരു മാസക്കാലം നടന്ന ആറ് റൗണ്ട് സ്ക്രീനിങ്ങിന് ശേഷമാണ് കേരളം തെരഞ്ഞെടുക്കപ്പെട്ടത്. സ്ത്രീ ശാക്തീകരണമാണ് കേരളത്തിന്‍റെ വിഷയം.

16 സംസ്ഥാനങ്ങളാണ് ഇത്തവണ ഫ്ലോട്ട് അവതരിപ്പിക്കുന്നത്. കേരളത്തിന് പുറമെ ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, അസം, ഗുജറാത്ത്, ഹരിയാന, ഝാർഖണ്ഡ്, മഹാരാഷ്ട്ര, തമിഴ്‌നാട്, ത്രിപുര, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, വെസ്റ്റ് ബംഗാൾ എന്നീ സംസ്ഥാനങ്ങളും ദാദാ നഗർ ഹാവേലി- ദാമൻ ആൻഡ് ദ്യു, ജമ്മുകശ്‌മീര്‍, ലഡാക്ക് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളും തെരഞ്ഞെടുക്കപ്പെട്ട വകുപ്പുകളുമാണ് ഫ്ലോട്ടുകൾ അവതരിപ്പിക്കുക. ഡൽഹിയിലെ ഇൻഫർമേഷൻ ഓഫിസർ സിനി കെ.തോമസാണ് കേരളത്തിന്‍റെ കോൺസപ്റ്റ് അവതരിപ്പിച്ചത്. റോയ് ജോസഫാണ് ഡിസൈനർ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.