ETV Bharat / state

തെരഞ്ഞെടുപ്പ് ബോധവത്കരണം: കേരള എക്സ്പ്രസ് യാത്ര തുടങ്ങി

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയാണ് സര്‍വ്വീസുകള്‍ ഫ്ലാഗ് ഓഫ് ചെയ്തത്.

തെരഞ്ഞെടുപ്പ് ബോധവത്കരണവുമായി കേരള എക്സ്പ്രസ് യാത്ര തുടങ്ങി
author img

By

Published : Apr 1, 2019, 4:03 PM IST

Updated : Apr 1, 2019, 8:18 PM IST

കേരള എക്സ്പ്രസ് യാത്ര തുടങ്ങി
എല്ലാവരും വോട്ട് ചെയ്യണം എന്ന സന്ദേശം രാജ്യമാകെ എത്തിക്കുന്നതിനും തെരഞ്ഞെടുപ്പിനെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനുമായി ബോധവത്കരണ സന്ദേശങ്ങൾ പതിച്ച് കേരള എക്സ്പ്രസിന്‍റെ യാത്രക്ക് തിരുവനന്തപുരത്ത് തുടക്കം. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ സര്‍വ്വീസ് ഫ്ലാഗ് ഓഫ് ചെയ്തു.

വോട്ടർ ബോധവത്കരണ പരിപാടിയായ സ്വീപ്പിന്‍റെ ഭാഗമായി ഇലക്ഷൻ കമ്മീഷനും ഇന്ത്യൻ റെയിൽവേയും ചേർന്ന് നാല് ദീർഘദൂര ട്രെയിനുകളിൽ സന്ദേശങ്ങൾ പതിപ്പിച്ച് യാത്രയാരംഭിച്ചു. കേരള, ഹിമസാഗർ, ഹൗറ, ഗുവാഹട്ടി എക്സ്പ്രസുകൾ പദ്ധതിയുടെ ഭാഗമാണ്. വോട്ടർ ഹെൽപ്പ് ലൈൻ നമ്പർ ആയ 1950 ട്രെയിനുകളില്‍ പതിപ്പിച്ചിട്ടുണ്ട്. ട്രെയിൻ കടന്നു പോകുന്ന ജില്ലകളിൽ ജില്ലാ കളക്ടർമാരും സ്റ്റേഷൻ മാസ്റ്റർമാരും സ്വീകരണം നൽകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.

Intro:എല്ലാവരും വോട്ട് ചെയ്യണം എന്ന സന്ദേശം രാജ്യമാകെ എത്തിക്കുന്നതിനും തെരഞ്ഞെടുപ്പിനെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനും ആയി ബോധവത്കരണ സന്ദേശങ്ങൾ പതിച്ച് കേരള എക്സ്പ്രസ് യാത്രതുടങ്ങി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ ഫ്ലാഗ് ഓഫ് ചെയ്തു.

Body:ഹോൾഡ് - ടിക്കാറാം മീണ ഫ്ളാഗ് ഓഫ് ചെയ്യുന്നു

വോട്ടർ ബോധവത്കരണ പരിപാടിയായ സ്വീപ്പിന്റെ ഭാഗമായി ഇലക്ഷൻ കമ്മീഷനും ഇന്ത്യൻ റെയിൽവേയും ചേർന്ന് നാല് ദീർഘദൂര ട്രെയിനുകളിൽ ആണ് സന്ദേശങ്ങൾ പതിപ്പിച്ച് യാത്രയാരംഭിച്ചത്. കേരള എക്സ്പ്രസ് ഉൾപ്പെടെ നാല് ട്രെയിനുകളാണ് പ്രചാരണ പരിപാടിയുടെ ഭാഗമാവുക. ഹിമസാഗർ, ഹൗറ, ഗുവാഹട്ടി എക്സ്പ്രസുകളും പദ്ധതിയുടെ ഭാഗമാണ്.

byte tikkaram meena

Conclusion:വോട്ടർ ഹെൽപ്പ് ലൈൻ നമ്പർ ആയ 1950 ഉം ഓരോ സംസ്ഥാനത്തെയും ഇലക്ഷൻ ഹൈക്കോടതിയുടെ സന്ദേശങ്ങളും പതിപ്പിച്ചിട്ടുണ്ട്. ട്രെയിൻ കടന്നു പോകുന്ന ജില്ലകളിൽ ജില്ലാ കളക്ടർമാരും സ്റ്റേഷൻമാസ്റ്റർമാലും സ്വീകരണം നൽകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.

ഇടിവി ഭാരത്
തിരുവനന്തപുരം.
Last Updated : Apr 1, 2019, 8:18 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.