ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഫലങ്ങൾ പുറത്ത് വരുമ്പോൾ കേരളം യുഡിഎഫിനൊപ്പം. ഇരുപത് ലോക്സഭ മണ്ഡലങ്ങളിൽ 18 ലും യുഡിഎഫ് മുന്നേറുമ്പോൾ ആലപ്പുഴയിലെ എഎം ആരിഫും കാസർകോട് മണ്ഡലത്തിലെ കെ പി സതീഷ് ചന്ദ്രനും മാത്രമാണ് ലീഡ് നിലനിർത്തുന്ന എൽ ഡി എഫ് സ്ഥാനാർഥികൾ.
മറ്റെല്ലാ മണ്ഡലങ്ങളിലും വ്യക്തമായ ലീഡോഡെയാണ് യുഡിഎഫ് മുന്നേറുന്നത്. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം ഒരു ലക്ഷം കടന്നു. എൽഡിഎഫ് വിജയമുറപ്പിച്ച പാലക്കാടും ആറ്റിങ്ങലും പോലും വൻ യുഡിഎഫ് മുന്നേറ്റമാണ് കാണുന്നത്. എറണാകുളം, ഇടുക്കി, കോട്ടയം, കൊല്ലം, ആലത്തൂർ, പൊന്നാനി എന്നി മണ്ഡലങ്ങളില്‍ യുഡിഎഫ് സ്ഥാനാർഥികൾക്ക് ഭൂരിപക്ഷം ആര ലക്ഷം കടന്നു. ശബരിമല വിഷയവും ഭരണ വിരുദ്ധ വികാരവും തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് തിരിച്ചടിയായെന്നാണ് വിലയിരുത്തൽ.