തിരുവനന്തപുരം : സംസ്ഥാനത്ത് 424 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ കൊവിഡ് മൂലം മരണങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല. സംസ്ഥാനത്തെ ആകെ മരണം 67,844 ആയി.
24 മണിക്കൂറിനിടെ 17,846 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 28 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 358 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 35 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 13,569 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 13,259 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനിലും 310 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 55 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ജില്ലകളിലെ രോഗബാധ
എറണാകുളം 104, കോട്ടയം 66, തിരുവനന്തപുരം 56, പത്തനംതിട്ട 29, തൃശൂര്‍ 28, കൊല്ലം 27, കോഴിക്കോട് 25, ഇടുക്കി 23, കണ്ണൂര്‍ 18, ആലപ്പുഴ 17, പാലക്കാട് 16, മലപ്പുറം 8, വയനാട് 7, കാസര്‍കോട് 0 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്.
ജില്ലകളിലെ രോഗമുക്തി
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 528 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 79, കൊല്ലം 9, പത്തനംതിട്ട 29, ആലപ്പുഴ 5, കോട്ടയം 78, ഇടുക്കി 48, എറണാകുളം 110, തൃശൂര്‍ 43, പാലക്കാട് 3, മലപ്പുറം 19, കോഴിക്കോട് 62, വയനാട് 8, കണ്ണൂര്‍ 31, കാസര്‍കോട് 4 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 3555 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,59,585 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.
കൊവിഡ് വിശകലന റിപ്പോര്‍ട്ട്
വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 100 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,69,33,891), 87 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (2,33,23,995) നല്‍കി.
15 മുതല്‍ 17 വയസുവരെയുള്ള 79 ശതമാനം (12,08,801) കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 47 ശതമാനം (7,18,340) പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (14,93,873).