ETV Bharat / state

Kerala Covid Updates | ആശ്വാസക്കണക്കിന്‍റെ ദിനങ്ങള്‍ ; സംസ്ഥാനത്ത് ഇന്ന് കൊവിഡ് 346 പേര്‍ക്ക്, ഒരു മരണം - kerala covid todays deaths

Kerala Covid | 24 മണിക്കൂറിനിടെ 11,939 സാമ്പിളുകളാണ് പരിശോധിച്ചത്

kerala covid  കേരളത്തിലെ ഇന്നത്തെ കോവിഡ് രോഗികള്‍  കേരളത്തിലെ ഇന്നത്തെ കോവിഡ് മരണം  കേരളത്തിലെ ഇന്നത്തെ കൊവിഡ് പരിശോധന  kerala covid todays deaths  kerala covid todays cases
Kerala Covid | വീണ്ടുമൊരു ആശ്വാസ ദിനം; സംസ്ഥാനത്ത് ഇന്ന് 346 പേര്‍ക്ക് കൊവിഡ്, ഒരു മരണം
author img

By

Published : Mar 28, 2022, 6:27 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് 346 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 11,939 സാമ്പിളുകളാണ് പരിശോധിച്ചത്. 24 മണിക്കൂറിനിടെ ഒരു മരണമാണ് കൊവിഡ് മൂലമാണെന്ന് തിരിച്ചറിഞ്ഞത്.

ആകെ മരണം 67,822 ആയി

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 471 പേര്‍ രോഗമുക്തി നേടി. മുന്‍ ദിവസങ്ങളില്‍ ജീവഹാനിയുണ്ടാവുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിക്കുകയും ചെയ്ത മൂന്ന് മരണങ്ങളും ഇന്ന് റിപ്പോര്‍ട്ട് ചെയ്‌തു. സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 21 മരണവും സ്ഥിരീകരിച്ചതോടെ ആകെ മരണം 67,822 ആയി.

ജില്ലകളില്‍ രോഗബാധ

എറണാകുളം 76, തിരുവനന്തപുരം 54, കോട്ടയം 40, തൃശൂര്‍ 34, കൊല്ലം 29, കോഴിക്കോട് 28, പത്തനംതിട്ട 20, ആലപ്പുഴ 15, ഇടുക്കി 15, കണ്ണൂര്‍ 10, പാലക്കാട് 10, മലപ്പുറം 8, വയനാട് 6, കാസര്‍കോട് 1 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 14,022 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 13,673 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനിലും 349 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 54 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സമ്പര്‍ക്കത്തിലൂടെ രോഗം

നിലവില്‍ 3682 കോവിഡ് കേസുകളില്‍, 11.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 302 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 37 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

കൊവിഡില്‍ നിന്നും മുക്തി

തിരുവനന്തപുരം 81, കൊല്ലം 11, പത്തനംതിട്ട 26, ആലപ്പുഴ 7, കോട്ടയം 44, ഇടുക്കി 37, എറണാകുളം 143, തൃശൂര്‍ 31, പാലക്കാട് 3, മലപ്പുറം 17, കോഴിക്കോട് 45, വയനാട് 22, കണ്ണൂര്‍ 0, കാസര്‍ഗോഡ് 4 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 3682 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,59,057 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

കൊവിഡ് വിശകലന റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗങ്ങള്‍

വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 100 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,69,33,663), 87 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (2,33,22,547) നല്‍കി. 15 മുതല്‍ 17 വയസുവരെയുള്ള 79 ശതമാനം (12,08,755) കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 47 ശതമാനം (7,18,141) പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (14,93,760)മാര്‍ച്ച് 21 മുതല്‍ 27 വരെയുള്ള കാലയളവില്‍, ശരാശരി 4707 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 2.6 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 1.9 ശതമാനം പേര്‍ക്ക് മാത്രമാണ് ഐ.സി.യുവും ആവശ്യമായി വന്നത്.

ALSO READ: സർക്കാർ ഉദ്യോഗസ്ഥര്‍ പണിമുടക്കുന്നത് നിയമവിരുദ്ധം, ഡയസ്‌നോണ്‍ പ്രഖ്യാപിക്കണമെന്നും ഹൈക്കോടതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.