ETV Bharat / state

KERALA COVID: സംസ്ഥാനത്ത് 2,846 പേര്‍ക്ക് കൊവിഡ്; ആകെ മരണം 65,501

author img

By

Published : Mar 1, 2022, 6:15 PM IST

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4325 പേര്‍ രോഗമുക്തി നേടി

kerala covid  കേരള കൊവിഡ്  സംസ്ഥാനത്ത് 2,846 പേര്‍ക്ക് കൊവിഡ്  കേരള കൊവിഡ് വാർത്ത  kerala covid update  covid report  covid death
KERALA COVID: സംസ്ഥാനത്ത് 2,846 പേര്‍ക്ക് കൊവിഡ്; ആകെ മരണം 65,501

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2,846 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് മരണങ്ങളും കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 40,523 സാമ്പിളുകളാണ് പരിശോധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4325 പേര്‍ രോഗമുക്തി നേടി. ഇതോടെ 24,912 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

ജില്ലകളിലെ രോഗബാധ

തിരുവനന്തപുരം 486, എറണാകുളം 436, കോട്ടയം 314, കൊല്ലം 249, തൃശൂര്‍ 232, കോഴിക്കോട് 198, പത്തനംതിട്ട 189, ഇടുക്കി 157, മലപ്പുറം 115, പാലക്കാട് 114, കണ്ണൂര്‍ 113, വയനാട് 112, ആലപ്പുഴ 111, കാസര്‍ഗോഡ് 20 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ജില്ലകളിലെ രോഗമുക്‌തി

തിരുവനന്തപുരം 676, കൊല്ലം 451, പത്തനംതിട്ട 245, ആലപ്പുഴ 224, കോട്ടയം 260, ഇടുക്കി 302, എറണാകുളം 813, തൃശൂര്‍ 252, പാലക്കാട് 146, മലപ്പുറം 251, കോഴിക്കോട് 445, വയനാട് 96, കണ്ണൂര്‍ 86, കാസര്‍ഗോഡ് 78 എന്നിങ്ങനേയാണ് രോഗമുക്തിയായത്. 64,10,844 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

നിരീക്ഷണത്തിലുള്ളവർ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 93,948 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 92,065 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനിലും 1883 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 243 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 24,912 കോവിഡ് കേസുകളില്‍, 7.8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 8 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2696 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 115 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 27 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

കൊവിഡ് മരണം

24 മണിക്കൂറിനിടെ 2 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 38 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ മാര്‍ഗ നിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 128 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 65,501 ആയി.

വാക്‌സിൻ റിപ്പോർട്ട്

വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 100 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,69,01,406), 86 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (2,30,51,775) നല്‍കി. 15 മുതല്‍ 17 വയസുവരെയുള്ള 77 ശതമാനം (11,78,927) കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 34 ശതമാനം (5,26,371) പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (14,73,168).

ALSO READ: കീവ് വിടണമെന്ന ഇന്ത്യൻ എംബസിയുടെ അറിയിപ്പ് മലയാളികൾ ശ്രദ്ധിക്കണം: പിണറായി വിജയൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.