ETV Bharat / state

Kerala Covid Updates | സംസ്ഥാനത്ത് 702 പേർക്ക് കൊവിഡ് ; 903 പേർക്ക് രോഗമുക്‌തി - കൊവിഡ്

24 മണിക്കൂറിനിടെ പരിശോധിച്ചത് 23,238 സാമ്പിളുകള്‍

kerala covid  KERALA COVID UPDATE  കേരള കൊവിഡ്  കൊവിഡ്  സംസ്ഥാനത്ത് 702 പേർക്ക് കൊവിഡ്
Kerala Covid Updates: സംസ്ഥാനത്ത് 702 പേർക്ക് കൊവിഡ്; 903 പേർക്ക് രോഗമുക്‌തി
author img

By

Published : Mar 23, 2022, 6:11 PM IST

തിരുവനന്തപുരം : കേരളത്തില്‍ 702 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 2 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് കണ്ടെത്തിയത്. മുന്‍ ദിവസങ്ങളില്‍ ജീവഹാനി സംഭവിക്കുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിക്കുകയും ചെയ്‌ത 6 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 53 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇതോടെ സംസ്ഥാനത്തെ ആകെ മരണം 67,476 ആയി. 24 മണിക്കൂറിനിടെ 23,238 സാമ്പിളുകളാണ് പരിശോധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 903 പേര്‍ രോഗമുക്തി നേടി. 5091 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

ജില്ലകളിലെ കൊവിഡ് : എറണാകുളം 155, തിരുവനന്തപുരം 81, കോട്ടയം 71, കോഴിക്കോട് 67, പത്തനംതിട്ട 61, കൊല്ലം 48, തൃശൂര്‍ 47, ഇടുക്കി 41, കണ്ണൂര്‍ 35, മലപ്പുറം 34, ആലപ്പുഴ 23, പാലക്കാട് 19, വയനാട് 13, കാസര്‍കോട് 7 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്.

ജില്ലകളിലെ രോഗമുക്‌തി : തിരുവനന്തപുരം 127, കൊല്ലം 25, പത്തനംതിട്ട 25, ആലപ്പുഴ 5, കോട്ടയം 168, ഇടുക്കി 69, എറണാകുളം 198, തൃശൂര്‍ 121, പാലക്കാട് 5, മലപ്പുറം 21, കോഴിക്കോട് 67, വയനാട് 40, കണ്ണൂര്‍ 32, കാസര്‍കോട് 0 എന്നിങ്ങനെയാണ് രോഗമുക്തിയായത്. ഇതോടെ 64,55,655 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

നിരീക്ഷണത്തിലുള്ളവർ : സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 16,540 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 17,541 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനിലും 500 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 80 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 5091 കൊവിഡ് കേസുകളില്‍, 10 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

ALSO READ: കൊവിഡില്‍ ആശങ്ക അകലുന്നു ; പ്രതിദിന കേസുകള്‍ ആയിരത്തില്‍ താഴെ, മരണ നിരക്കിലും ഗണ്യമായ കുറവ്

ആരോഗ്യ പ്രവർത്തകർക്ക് രോഗം : ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 4 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 669 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 28 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഒരു ആരോഗ്യ പ്രവര്‍ത്തകനാണ് രോഗം ബാധിച്ചത്.

വാക്‌സിനേഷൻ റിപ്പോര്‍ട്ട് : വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 100 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,69,30,037), 87 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (2,32,92,229) നല്‍കി. 15 മുതല്‍ 17 വയസുവരെയുള്ള 79 ശതമാനം (12,07,002) കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 46 ശതമാനം (7,06,578) പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.