ETV Bharat / state

Kerala Covid Updates | കൊവിഡ് കുറയുന്നു ; രോഗം സ്ഥിരീകരിച്ചത് 1175 പേര്‍ക്ക്

24 മണിക്കൂറിനിടെ 27,093 സാമ്പിളുകളാണ് പരിശോധിച്ചത്

author img

By

Published : Mar 11, 2022, 6:19 PM IST

kerala covid  Kerala covid update  covid 19  കൊവിഡ്  കേരള കൊവിഡ്
Kerala covid update

തിരുവനന്തപുരം : ജനങ്ങള്‍ക്കും സര്‍ക്കാരിനും ആശ്വാസം പകര്‍ന്ന് സംസ്ഥാനത്ത് കൊവിഡ് കണക്കുകള്‍ കുറയുന്നു. ദിനംപ്രതി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം വലിയ രീതിയില്‍ കുറയുകയാണ്. മരണ നിരക്കും ഗണ്യമായി കുറയുന്നുണ്ട്. സംസ്ഥാനത്ത് 1175 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

രോഗ ബാധിതര്‍ ജില്ല തിരിച്ചുള്ള കണക്ക്

എറണാകുളം 181, തിരുവനന്തപുരം 166, കോട്ടയം 128, തൃശൂര്‍ 117, കൊല്ലം 84, ഇടുക്കി 82, പത്തനംതിട്ട 82, കോഴിക്കോട് 81, ആലപ്പുഴ 57, കണ്ണൂര്‍ 46, പാലക്കാട് 46, വയനാട് 42, മലപ്പുറം 35, കാസര്‍കോട് 28 എന്നിങ്ങനേയാണ് രോഗബാധ സ്ഥിരീകരിച്ചത്.

24 മണിക്കൂറിനിടെ 27,093 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 29,160 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 28,145 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനിലും 1015 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

142 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 10,511 കൊവിഡ് കേസുകളില്‍, 9.1 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കൊവിഡ് മരണങ്ങള്‍

24 മണിക്കൂറിനിടെ 2 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരിക്കുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിക്കുകയും ചെയ്‌ത 7 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 64 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 66,762 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 2 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 1115 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 46 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗമുക്തി

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1612 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 223, കൊല്ലം 108, പത്തനംതിട്ട 100, ആലപ്പുഴ 99, കോട്ടയം 189, ഇടുക്കി 159, എറണാകുളം 111, തൃശൂര്‍ 83, പാലക്കാട് 132, മലപ്പുറം 69, കോഴിക്കോട് 150, വയനാട് 86, കണ്ണൂര്‍ 90, കാസര്‍കോട് 13 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 10,511 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,41,033 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.