ETV Bharat / state

COVID-19: സംസ്ഥാനത്ത് 10,944 പേര്‍ക്കു കൂടി കൊവിഡ്; 120 മരണം

രോഗമുക്തി നേടിയവര്‍ 12,922. ആകെ മരണം 26,072 ആയി.

covid  KERALA COVID UPDATE  COVID UPDATE  കേരള കൊവിഡ് അപ്ഡേറ്റ്  കേരള കൊവിഡ്  കൊവിഡ് കണക്ക്  ഇന്നത്തെ കൊവിഡ് കണക്ക്
COVID-19: സംസ്ഥാനത്ത് 10,944 പേര്‍ക്കുകൂടി കൊവിഡ്; 120 മരണം
author img

By

Published : Oct 8, 2021, 6:48 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് 10,944 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1495, തിരുവനന്തപുരം 1482, തൃശൂര്‍ 1311, കോഴിക്കോട് 913, കോട്ടയം 906, മലപ്പുറം 764, കണ്ണൂര്‍ 688, കൊല്ലം 672, ആലപ്പുഴ 627, പത്തനംതിട്ട 557, പാലക്കാട് 548, ഇടുക്കി 432, വയനാട് 389, കാസര്‍കോട് 160 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 95,510 സാമ്പിളുകളാണ് പരിശോധിച്ചത്. വിവിധ ജില്ലകളിലായി 3,71,196 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിലവില്‍ 1,16,645 കൊവിഡ് കേസുകളില്‍, 10.5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി-ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 120 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,072 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 43 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 10,397 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 443 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 61 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗമുക്തര്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12,922 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2104, കൊല്ലം 1072, പത്തനംതിട്ട 492, ആലപ്പുഴ 716, കോട്ടയം 913, ഇടുക്കി 299, എറണാകുളം 1212, തൃശൂര്‍ 1433, പാലക്കാട് 767, മലപ്പുറം 1047, കോഴിക്കോട് 1393, വയനാട് 285, കണ്ണൂര്‍ 970, കാസര്‍േകാട് 219 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,16,645 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 46,31,330 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

വാക്സിനേഷന്‍ കണക്ക്

വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 93.2 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,49,16,918), 43.4 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,16,12,574) നല്‍കി. സംസ്ഥാനത്ത് 45 വയസില്‍ കൂടുതല്‍ പ്രായമുള്ള 97 ശതമാനത്തിലധികം ആളുകള്‍ക്ക് ഒറ്റ ഡോസും 61 ശതമാനം പേര്‍ക്ക് രണ്ട് ഡോസും വാക്‌സിനേഷന്‍ സംസ്ഥാനം നല്‍കിയിട്ടുണ്ട്.

Also Read: കപ്പലിലെ ലഹരിപ്പാര്‍ട്ടി: ആര്യൻ ഖാന്‍റെ ജാമ്യാപേക്ഷ തള്ളി കോടതി

ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 10,944 പുതിയ രോഗികളില്‍ 9140 പേര്‍ വാക്‌സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 3104 പേര്‍ ഒരു ഡോസ് വാക്‌സിനും 3137 പേര്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു. എന്നാല്‍ 2899 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

കൊവിഡ് വാക്‌സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.