തിരുവനന്തപുരം: സംസ്ഥാനത്ത് 37,290 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.77 ആണ്. 2676 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 34,256 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 143 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 215 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. ഇന്ന് 79 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5958 ആയി. 32,978 പേർ രോഗമുക്തി നേടി. ഇതോടെ 4,23,957 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,287 സാമ്പിളുകളാണ് പരിശോധിച്ചത്.
യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (115), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 125 പേര്‍ക്കാണ് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 123 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്
മലപ്പുറം- 4774, എറണാകുളം- 4514, കോഴിക്കോട്- 3927, തിരുവനന്തപുരം- 3700, തൃശൂര്‍- 3282, പാലക്കാട്- 2959, കൊല്ലം- 2888, കോട്ടയം- 2566, ആലപ്പുഴ- 2460, കണ്ണൂര്‍- 2085, പത്തനംതിട്ട- 1224, ഇടുക്കി- 1056, കാസര്‍കോട്- 963, വയനാട്- 892 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
സമ്പർക്ക രോഗബാധിതർ
മലപ്പുറം- 4580, എറണാകുളം- 4340, കോഴിക്കോട്- 3836, തിരുവനന്തപുരം- 3287, തൃശൂര്‍- 3257, പാലക്കാട്- 1330, കൊല്ലം- 2875, കോട്ടയം- 2369, ആലപ്പുഴ- 2451, കണ്ണൂര്‍- 1906, പത്തനംതിട്ട- 1188, ഇടുക്കി- 1035, കാസര്‍കോട്- 931, വയനാട്- 871 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
രോഗം ബാധിച്ച ആരോഗ്യപ്രവർത്തകർ
കണ്ണൂര്‍- 50, കാസര്‍കോട്- 18, എറണാകുളം- 14, തിരുവനന്തപുരം, പാലക്കാട് 10 വീതം, തൃശൂര്‍, വയനാട് ഒമ്പത് വീതം, കൊല്ലം- 7, കോഴിക്കോട്- 6, പത്തനംതിട്ട- 5, കോട്ടയം- 3, ആലപ്പുഴ, മലപ്പുറം ഒന്നുവീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗമുക്തർ
തിരുവനന്തപുരം- 2831, കൊല്ലം- 1927, പത്തനംതിട്ട- 953, ആലപ്പുഴ- 1708, കോട്ടയം- 1975, ഇടുക്കി- 1164, എറണാകുളം- 5200, തൃശൂര്‍- 2161, പാലക്കാട്- 3620, മലപ്പുറം- 3877, കോഴിക്കോട്- 4890, വയനാട്- 645, കണ്ണൂര്‍- 1917, കാസര്‍കോട്- 110 എന്നിങ്ങനെയാണ് രോഗമുക്തിയായത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 9,93,313 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 9,59,164 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്‍റൈനിലും 34,149 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 4007 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 810 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.