ETV Bharat / state

സംസ്ഥാനത്ത് 1725 പേര്‍ക്ക് കൂടി കൊവിഡ്; ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്ക് - കേരള കൊവിഡ് മരണം

covid today  സംസ്ഥാനത്ത് കൊവിഡ്  ആരോഗ്യമന്ത്രി കെകെ ശൈലജ  കേരള കൊവിഡ് കണക്ക്  കൊവിഡ് വാര്‍ത്തകള്‍  കൊവിഡ് രോഗമുക്തി നിരക്ക് കേരളം  കേരള കൊവിഡ് മരണം  kerala covid updates
സംസ്ഥാനത്ത് 1725 പേര്‍ക്ക് കൂടി കൊവിഡ്
author img

By

Published : Aug 17, 2020, 6:06 PM IST

Updated : Aug 17, 2020, 7:53 PM IST

17:28 August 17

ഇന്ന് 13 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. 1572 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1131 പേര്‍ രോഗമുക്തരായി.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1725 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. 1572 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 94 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 31 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. രോഗബാധിതരില്‍ 45 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 75 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. ഇന്ന് 13 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് മരണം 169 ആയി. 1131 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 30,029 പേരാണ് ഇതുവരെ രോഗമുക്തരായത്. 15,890 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 

തിരുവനന്തപുരം (461), മലപ്പുറം (306), തൃശൂര്‍ (156), ആലപ്പുഴ (139) പേര്‍ക്കും, പാലക്കാട് (137), എറണാകുളം (129), കാസര്‍ഗോഡ് (97), കോട്ടയം (89), കണ്ണൂര്‍ (77), കൊല്ലം (48), കോഴിക്കോട് (46), ഇടുക്കി (23), വയനാട് (15), പത്തനംതിട്ട (2) എന്നിങ്ങനെയാണ് ഇന്ന് രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. 

ഓഗസ്റ്റ് ഏഴിന് മരണമടഞ്ഞ കണ്ണൂര്‍ പൈസക്കരി സ്വദേശി വര്‍ഗീസ് (90), ആലപ്പുഴ സ്വദേശി കെ.ജി. ചന്ദ്രന്‍ (75), 11ന് മരണമടഞ്ഞ കോഴിക്കോട് പോക്കുന്ന് സ്വദേശി ബിച്ചു (69), കാസര്‍ഗോഡ് വോര്‍ക്കാടി സ്വദേശിനി അസ്മ (38),  10ന് മരണമടഞ്ഞ കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശി അബ്ബാസ് (55), 13ന് മരണമടഞ്ഞ തിരുവനന്തപുരം മുട്ടട സ്വദേശി കുര്യന്‍ ടൈറ്റസ് (42), മലപ്പുറം പുള്ളിപ്പറമ്പ് സ്വദേശി ബിചാവ ഹാജി (65), തിരുവനന്തപുരം പാറശാല സ്വദേശി സെല്‍വരാജ് (58), കാസര്‍ഗോഡ് ബേക്കല്‍ സ്വദേശി രമേശന്‍ (47), മൂന്നിന് മരണമടഞ്ഞ ആലപ്പുഴ വിയ്യപുരം സ്വദേശിനി രാജം എസ്. പിള്ള (76), 14 ന് മരണമടഞ്ഞ കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശിനി മറിയാമ്മ (75), 16ന് മരണമടഞ്ഞ കാസര്‍ഗോഡ് ഉപ്പള സ്വദേശിനി റിസ ഫാത്തിമ (7 മാസം), അഞ്ചിന് മരണമടഞ്ഞ തിരുവനന്തപുരം സ്വദേശിനി സിലുവാമ്മ (75) എന്നിവരുടെ മരണം കൊവിഡ് മൂലമാണെന്ന് എന്‍.ഐ.വി ആലപ്പുഴ സ്ഥിരീകരിച്ചു. 

തിരുവനന്തപുരം ജില്ലയിലെ 435 പേര്‍ക്കും, മലപ്പുറത്തെ 285 പേര്‍ക്കും, തൃശൂരിലെ 144 പേര്‍ക്കും, പാലക്കാട് 124 പേര്‍ക്കും, എറണാകുളത്ത് 123 പേര്‍ക്കും, ആലപ്പുഴയില്‍ 122 പേര്‍ക്കും, കാസര്‍ഗോഡ് 90 പേര്‍ക്കും, കോട്ടയത്ത് 81 പേര്‍ക്കും, കണ്ണൂരില്‍ 61 പേര്‍ക്കും, കൊല്ലത്ത് 45 പേര്‍ക്കും, കോഴിക്കോട് 33 പേര്‍ക്കും, ഇടുക്കിയില്‍ 14 പേര്‍ക്കും, വയനാട് 13 പേര്‍ക്കും, പത്തനംതിട്ടയില്‍ 2 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 15, കണ്ണൂര്‍ ജില്ലയിലെ 5, തൃശൂര്‍, മലപ്പുറം ജില്ലകളിലെ 3 വീതവും, കോഴിക്കോട് ജില്ലയിലെ 2, എറണാകുളം, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. കണ്ണൂര്‍ ജില്ലയിലെ 2 ഡി.എസ്.സി. ജിവനക്കാര്‍ക്കും വൈറസ് ബാധിച്ചു. 

1131 പേരാണ് ഇന്ന് കൊവിഡ് മുക്തരായത്. തിരുവനന്തപുരത്ത് 270 പേരുടേയും, കാസര്‍ഗോഡ് ജില്ലയിലെ 170 പേരുടേയും, മലപ്പുറം ജില്ലയിലെ 130 പേരുടേയും, ആലപ്പുഴ ജില്ലയിലെ 110 പേരുടേയും, കൊല്ലം ജില്ലയിലെ 89 പേരുടേയും, കോഴിക്കോട് ജില്ലയിലെ 76 പേരുടേയും, എറണാകുളം ജില്ലയിലെ 63 പേരുടേയും, പാലക്കാട് ജില്ലയിലെ 53 പേരുടേയും, കോട്ടയം ജില്ലയിലെ 46 പേരുടേയും, തൃശൂര്‍ ജില്ലയിലെ 42 പേരുടേയും, പത്തനംതിട്ട ജില്ലയിലെ 32 പേരുടേയും, കണ്ണൂര്‍ ജില്ലയിലെ 22 പേരുടേയും, ഇടുക്കി ജില്ലയിലെ 15 പേരുടേയും, വയനാട് ജില്ലയിലെ 13 പേരുടേയും രോഗം ഭേദമായി. 30,029 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. 15,890 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,64,029 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,50,332 പേര്‍ വീട്/സ്ഥാപന ക്വാറന്‍റൈനിലും 13,697 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1455 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 26,150 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വൈലന്‍സ്, പൂള്‍ഡ് സെന്‍റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സി.എല്‍ഐഎ, ആന്‍റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 12,05,759 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,49,766 സാമ്പിളുകളും പരിശോധനയ്ക്കയച്ചു. ഇന്ന് 24 പുതിയ ഹോട്ട്സ്‌പോട്ടുകളാണുള്ളത്. 21 പ്രദേശങ്ങളെ ഹോട്ട്സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

Last Updated : Aug 17, 2020, 7:53 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.