ETV Bharat / state

സംസ്ഥാനത്ത് 3376 പേര്‍ക്ക് കൂടി കൊവിഡ് ; തുടര്‍ച്ചയായ അഞ്ചാം ദിനവും വര്‍ധന - കേരളത്തിലെ ഇന്നത്തെ കൊവിഡ് കണക്ക്

ഒമിക്രോണ്‍ വകഭേദമാണ് സംസ്ഥാനത്ത് വ്യാപിക്കുന്നതെന്നാണ് വിലയിരുത്തല്‍

kerala covid june 18th cases  kerala todays covid data  kerala covid todays deaths  കേരളത്തിലെ ഇന്നത്തെ കൊവിഡ് കണക്ക്  കേരളത്തിലെ ഇന്നത്തെ കൊവിഡ് മരണം
സംസ്ഥാനത്ത് 3376 പേര്‍ക്ക് കൂടി കൊവിഡ്; വര്‍ധന തുടര്‍ച്ചയായ അഞ്ചാം തവണ
author img

By

Published : Jun 18, 2022, 9:18 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് ശനിയാഴ്‌ചയും മൂവായിരം കടന്ന് കൊവിഡ്. 3376 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ മൂവായിരം കടക്കുന്നത്.

ജൂണ്‍ മാസത്തിന്‍റെ ആദ്യ ദിവസങ്ങളില്‍ ആയിരത്തിന് മുകളിലായിരുന്നു പ്രതിദിന കേസുകള്‍. എന്നാല്‍, രണ്ടാം വാരത്തില്‍ അത് രണ്ടായിരത്തിന് മുകളിലെത്തി. മൂന്നാം ആഴ്‌ചയില്‍ മൂവായിരം കടന്നു. ഒമിക്രോണ്‍ വകഭേദമാണ് സംസ്ഥാനത്ത് ഇപ്പോള്‍ വ്യാപിക്കുന്നത്.

തീവ്രവ്യാപന ശേഷിയുണ്ടെങ്കിലും ഗുരുതരാവസ്ഥയില്‍ ആകില്ലെന്നതാണ് ഏക ആശ്വാസം. എറണാകുളം ജില്ലയിലാണ് രോഗവ്യാപനം കൂടുതല്‍. ശനിയാഴ്‌ച 838 പേര്‍ക്കാണ് എറണാകുളത്ത് രോഗം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.