തിരുവനന്തപുരം: സംസ്ഥാനത്ത് 7,631 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 160 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയവരാണ്. 6,685 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. 723 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 63 ആരോഗ്യ പ്രവര്‍ത്തകർക്കും രോഗം ബാധിച്ചു. ഇതോടെ 95,200 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. രോഗ ബാധിതരായിരുന്ന 8,410 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 2,45,399 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,404 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,80,236 പേർ നിരീക്ഷണത്തിലുണ്ട്. 22 പേരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് മരണങ്ങൾ 1,161 ആയി. 2,795 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊവിഡ് ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്
മലപ്പുറം 1,399, കോഴിക്കോട് 976, തൃശൂര്‍ 862, എറണാകുളം 730, തിരുവനന്തപുരം 685, കൊല്ലം 540, കോട്ടയം 514, കണ്ണൂര്‍ 462, ആലപ്പുഴ 385, പാലക്കാട് 342, കാസർകോട് 251, പത്തനംതിട്ട 179, ഇടുക്കി 162, വയനാട് 144 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.
മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചവർ
തിരുവനന്തപുരം നാലാഞ്ചറ സ്വദേശി ഗോപാലകൃഷ്ണന്‍ (62), പള്ളിത്തുറ സ്വദേശി ത്രേസ്യാമ്മ (82), ആനയറ സ്വദേശി സരോജം (63), തിരുവനന്തപുരം സ്വദേശി ബീമ, ആലപ്പുഴ തലവടി സ്വദേശി സെബാസ്റ്റ്യന്‍ (84), എറണാകുളം വട്ടത്തറ സ്വദേശി അഗ്നസ് (73), ചിറ്റൂര്‍ സ്വദേശി അമൂല്യ (16), മൂപ്പതടം സ്വദേശി അഷ്‌റഫ് (56), പനങ്ങാട് സ്വദേശി ബാലകൃഷ്ണന്‍ (84), തൃശൂര്‍ ഒല്ലൂക്കര സ്വദേശി രാധാ ഭാസ്‌കരന്‍ (75), തൃശൂര്‍ സ്വദേശി പാറുക്കുട്ടി (83), പാലക്കട് കൊണ്ടൂര്‍കര സ്വദേശി അലാവി (63), മാതൂര്‍ സ്വദേശി ഇബ്രാഹിം കുട്ടി (83), വേമ്പടി സ്വദേശി മുഹമ്മദ് റാഫി (54), പുതുനഗരം സ്വദേശി മുജീബ് റഹ്മാന്‍ (47), ഒറ്റപ്പാലം സ്വദേശി നബീസ (75), ഒറ്റപ്പാലം സ്വദേശി സുന്ദരന്‍ (62), മലപ്പുറം താനൂര്‍ സ്വദേശി കദീജബീവി (75), പരിയപുരം സ്വദേശി മൂസ (74), പള്ളിക്കല്‍ സ്വദേശി ഉമ്മാതുകുട്ടി (73), കോഴിക്കോട് കൊളത്തറ സ്വദേശി ഷഹര്‍ബാനു (44), കൊളത്തറ സ്വദേശി സൗമിനി (65), എന്നിവരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
സമ്പർക്കരോഗികളുടെ കണക്ക്
മലപ്പുറം 1,367, കോഴിക്കോട് 943, തൃശൂര്‍ 844, എറണാകുളം 486, തിരുവനന്തപുരം 525, കൊല്ലം 537, കോട്ടയം 465, കണ്ണൂര്‍ 348, ആലപ്പുഴ 373, പാലക്കാട് 179, കാസർകോട് 239, പത്തനംതിട്ട 129, ഇടുക്കി 114, വയനാട് 136 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം 1,210, കൊല്ലം 640, പത്തനംതിട്ട 375, ആലപ്പുഴ 368, കോട്ടയം 216, ഇടുക്കി 131, എറണാകുളം 1307, തൃശൂര്‍ 1,006, പാലക്കാട് 275, മലപ്പുറം 805, കോഴിക്കോട് 1193, വയനാട് 122, കണ്ണൂര്‍ 537, കാസർകോട് 225 എന്നിങ്ങനെയാണ് പരിശോധനാ ഫലം നെഗറ്റീവായത്.
12 പുതിയ ഹോട്ട് സ്‌പോട്ടുകൾ..
കോട്ടയം കാണാക്കാരി (കണ്ടെയിൻമെന്‍റ് സോണ്‍ വാര്‍ഡ് 10, 11), വാകത്താനം (1), പായിപ്പാട് (3), പാലക്കാട് തേന്‍കുറിശി (7), തൃത്താല (6), തിരുമിറ്റിക്കോട് (2), മലപ്പുറം കരുവാരക്കുണ്ട് (2, 9), കുഴിമണ്ണ (സബ് വാര്‍ഡ് 10, 15, 17, 18), എറണാകുളം മൂക്കന്നൂര്‍ (സബ് വാര്‍ഡ് 12), തൃശൂര്‍ പുതുക്കാട് (2), ഇടുക്കി ജില്ലയിലെ (1, 4, 5, 6, 10), വയനാട് പടിഞ്ഞാറത്തറ (സബ് വാര്‍ഡ് 14) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. എട്ട് പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ ആകെ 637 ഹോട്ട് സ്‌പോട്ടുകളാണുള്ളത്..