തിരുവനന്തപുരം: ഓണം കഴിഞ്ഞതോടെ കൊവിഡ് കേസുകള്‍ സംസ്ഥാനത്ത് കുതിച്ചുയരുന്നു. ഓണാഘോഷങ്ങള്‍ കഴിഞ്ഞതോടെ സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയത്. രണ്ടായിരത്തിന് മുകളിലാണ് സംസ്ഥാനത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളില്‍ 50 ശതമാനവും കേരളത്തിലാണ്.
തീയതി | കൊവിഡ് കേസുകളുടെ എണ്ണം |
സെപ്‌റ്റംബര്‍ 7 | 1629 |
സെപ്‌റ്റംബര്‍ 8 | 1154 |
സെപ്‌റ്റംബര്‍ 9 | 1138 |
സെപ്‌റ്റംബര്‍ 10 | 1897 |
സെപ്‌റ്റംബര്‍ 11 | 1766 |
സെപ്‌റ്റംബര്‍ 12 | 1651 |
സെപ്‌റ്റംബര്‍ 13 | 2549 |
സെപ്‌റ്റംബര്‍ 14 | 2427 |
സെപ്‌റ്റംബര്‍ 15 | 2211 |
സെപ്‌റ്റംബര്‍ 16 | 2211 |
സെപ്‌റ്റംബര്‍ 17 | 2050 |
സെപ്‌റ്റംബര്‍ 18 | 1821 |
സെപ്‌റ്റംബര്‍ 19 | 1495 |
സെപ്‌റ്റംബര്‍ 20 | 2088 |
ഓണനാളുകളില്‍ ആയിരത്തിന് മുകളിലായിരുന്ന കൊവിഡ് കേസുകള്‍ അഞ്ച് ദിവസം കൊണ്ട് രണ്ടായിരത്തിന് മുകളിലെത്തി. കഴിഞ്ഞ തവണയും ഓണ നാളുകള്‍ കഴിഞ്ഞപ്പോള്‍ സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിച്ചിരുന്നു. എല്ലാ ജില്ലകളിലും കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. ഇതുകൂടാതെ പകര്‍ച്ചപ്പനി ബാധിക്കുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്.