തിരുവനന്തപുരം : കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കോളജുകള്‍ അടച്ചിടുന്നത് പരിഗണനയിലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഗൗരവമായ ആലോചന നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പഠനം ഓണ്‍ലൈനാക്കുന്ന കാര്യമാണ് പരിശോധിക്കുന്നത്.
വ്യാഴാഴ്‌ച ചേരുന്ന കൊവിഡ് അവലോകന സമിതിയുടെ നിര്‍ദേശം കൂടി പരിഗണിച്ച ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം.
ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ പതിനഞ്ച് ദിവസത്തേക്ക് അടച്ചിടാന്‍ പ്രിന്‍സിപ്പാല്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്താകെ കോളജുകള്‍ കേന്ദ്രീകരിച്ച് കൊവിഡ് ക്ലസ്റ്ററുകള്‍ വര്‍ധിക്കുന്നുണ്ട്.
Also Read: സംസ്ഥാനത്ത് 28,481 പേർക്ക് കൊവിഡ് ; 39 മരണം
ഒപ്പം സംസ്ഥാനത്തെ രണ്ട് കോളജുകളില്‍ ഒമിക്രോണ്‍ ക്ലസ്റ്ററും നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കോളജുകള്‍ അടക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്.