ETV Bharat / state

രണ്ടില പിളരാതെ കൈപിടിക്കാൻ കോൺഗ്രസ്: മുന്നില്‍ വിട്ടുവീഴ്‌ച മാത്രം

ചര്‍ച്ചകള്‍ അടഞ്ഞ അധ്യായമല്ലെന്ന് ആവർത്തിച്ച് പ്രഖ്യാപിക്കാനാണ് മുതിര്‍ന്ന നേതാവ് ഉമ്മന്‍ചാണ്ടി ഇന്നും ശ്രമിച്ചത്. ധാരണ പാലിച്ചാല്‍ വീണ്ടും ചര്‍ച്ചകള്‍ക്ക് സാധ്യതയുണ്ടെന്ന് തൊട്ടു പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. നാളത്തെ യു.ഡി.എഫ് യോഗത്തിനു മുന്നോടിയായി കോണ്‍ഗ്രസ് നേതൃത്വം ജോസ് കെ.മാണിക്ക് അവസാന അവസരം നല്‍കുകയാണ്.

kerala-congress-review
രണ്ടില പിളരാതെ കൈപിടിക്കാൻ കോൺഗ്രസ്: മുന്നില്‍ വിട്ടുവീഴ്‌ച മാത്രം
author img

By

Published : Jun 30, 2020, 4:17 PM IST

തിരുവനന്തപുരം: വളരുന്തോറും പിളരുകയും പിളരുന്തോളും വളരുകയും ചെയ്യുന്ന രാഷ്ട്രീയ സിദ്ധാന്തം കേരളത്തിന് മുന്നില്‍ അവതരിപ്പിച്ചത് സാക്ഷാല്‍ കെഎം മാണിയാണ്. പ്രതിസന്ധി ഘട്ടങ്ങളെ പിളർപ്പിലൂടെ അതിജീവിക്കുക എന്ന രാഷ്ട്രീയ നയമാണ് കേരള കോൺഗ്രസ് എക്കാലവും സ്വീകരിച്ചിട്ടുള്ളത്. അതോടൊപ്പം തന്നെ പിളർന്ന് പോയവരെ മടക്കികൊണ്ടുവരുന്നതിലും കേരള കോൺഗ്രസ് ഒരുകാലത്തും മടികാണിച്ചിട്ടില്ല. പക്ഷേ കെഎം മാണിയുടെ മരണ ശേഷം കേരള കോൺഗ്രസില്‍ രൂപപ്പെട്ട അധികാരത്തർക്കം പിളർപ്പിന്‍റെ മറ്റൊരു വഴി തുറന്നിട്ടപ്പോൾ സമവായത്തിന്‍റെ വഴിയാണ് യുഡിഎഫ് സ്വീകരിച്ചത്. മുന്നണി രാഷ്ട്രീയത്തിലെ വിട്ടുവീഴ്ചയെ കുറിച്ച് കേരള കോൺഗ്രസ് നേതാക്കൻമാർ മനപൂർവം മറന്നപ്പോൾ യുഡിഎഫ് നേരിടുന്നത് രാഷ്ട്രീയ പ്രതിസന്ധിയാണ്. പക്ഷേ യുഡിഎഫിന് പുറത്തായിട്ടും ജോസ് കെ മാണിയോട് അനുഭാവ പൂർണമായ സമീപനമാണ് യുഡിഎഫിലെ പ്രധാന പാർട്ടി എന്ന നിലയില്‍ കോൺഗ്രസ് ഇപ്പോഴും സ്വീകരിക്കുന്നത്.

ചര്‍ച്ചകള്‍ അടഞ്ഞ അധ്യായമല്ലെന്ന് ആവർത്തിച്ച് പ്രഖ്യാപിക്കാനാണ് മുതിര്‍ന്ന നേതാവ് ഉമ്മന്‍ചാണ്ടി ഇന്നും ശ്രമിച്ചത്. ധാരണ പാലിച്ചാല്‍ വീണ്ടും ചര്‍ച്ചകള്‍ക്ക് സാധ്യതയുണ്ടെന്ന് തൊട്ടു പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. നാളത്തെ യു.ഡി.എഫ് യോഗത്തിനു മുന്നോടിയായി കോണ്‍ഗ്രസ് നേതൃത്വം ജോസ് കെ.മാണിക്ക് അവസാന അവസരം നല്‍കുകയാണ്. ജോസ് പക്ഷത്തിന്‍റെ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിനു തൊട്ടു മുന്‍പ് ഉമ്മന്‍ചാണ്ടി വച്ച നിര്‍ദ്ദേശം ജോസ് കെ.മാണിക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കേരള കോൺഗ്രസ് നേതാക്കൻമാർക്ക് പ്രേരണയാകുമെന്നും വിലയിരുത്തലുണ്ട്.

പാലാ ഉപതെരഞ്ഞെടുപ്പ് പരാജയം മുതല്‍ ജോസ് കെ മാണിക്ക് എതിരായി യുഡിഎഫില്‍ വികാരം രൂപപ്പെട്ടിരുന്നു. കെഎം മാണിയുടെ മരണ ശേഷം കേരള കോൺഗ്രസില്‍ അധികാര തർക്കം രൂക്ഷമായപ്പോഴും തദ്ദേശ സ്ഥാപനങ്ങളിലെ സ്ഥാനമാറ്റം സംബന്ധിച്ച് യുഡിഎഫ് തീരുമാനം പലതവണ ലംഘിക്കപ്പെട്ടപ്പോഴും കോൺഗ്രസ് നേതൃത്വം നടത്തിയ സമവായ ശ്രമങ്ങൾ ഒരു പരിധിവരെ ലക്ഷ്യം കണ്ടിരുന്നു. പക്ഷേ തദ്ദേശ സ്ഥാപനങ്ങളുടെ കാലാവധി തീരാൻ രണ്ട് മാസം മാത്രം ശേഷിക്കെ യുഡിഎഫില്‍ പരസ്യമായി കലാപക്കൊടി ഉയർത്തി പുറത്തേക്കുള്ള വഴി കണ്ടെത്തിയ ജോസ് കെ മാണിയോട് യുഡിഎഫിലെ ഒരു ഘടക കക്ഷിക്കും യോജിപ്പില്ല.

അതോടൊപ്പം കോട്ടയം ജില്ലയിലെ പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന് ജോസ് കെ മാണി അനഭിമതനുമാണ്. കെഎം മാണിയെ അംഗീകരിച്ചിരുന്നവർ ജോസ് കെ മാണിയെ അംഗീകരിക്കാൻ ഇനിയും തയ്യാറായിട്ടില്ല. ഈ സഹചര്യത്തില്‍ യുഡിഎഫ് വിട്ടുപോകാൻ ജോസ് കെ മാണിയെ പ്രേരിപ്പിക്കുന്നത് വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പാണ്. എല്‍ഡിഎഫുമായും എൻഡിഎയുമായും ചർച്ചകൾ നടത്താൻ തദ്ദേശ തെരഞ്ഞെടുപ്പ് കളമൊരുക്കുമെന്ന പ്രതീക്ഷയിലാണ് ജോസും കൂട്ടരും. അതിനു ശേഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് കൂടി ലക്ഷ്യമിട്ടാണ് ജോസ് കെ മാണി കരുക്കൾ നീക്കുന്നത്. പരസ്യമായി ഇനിയും യുഡിഎഫിനെ തള്ളിപ്പറയാതെ അനുരഞ്ജന സാധ്യതകൾ പരമാവധി തുറന്നിട്ടു തന്നെയാണ് ജോസും കേരള കോൺഗ്രസിലെ പിളർപ്പിനെ നേരിടുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.