ETV Bharat / state

വെളുത്ത കാര്‍ മാറ്റി; മുഖ്യമന്ത്രിയുടെ യാത്ര ഇനി കറുത്ത കാറില്‍ - മുഖ്യമന്ത്രി പിണറായി വിജയന്‍ ഓദ്യോഗിക വാഹനം മാറ്റി

മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ ശുപാര്‍ശയിലാണ് ഈ നിറം മാറ്റം.

Kerala CM s official vehicle changed to black Innova Crysta  Kerala CM uses Innova Crysta  മുഖ്യമന്ത്രി പിണറായി വിജയന്‍ ഓദ്യോഗിക വാഹനം മാറ്റി  മുഖ്യമന്ത്രിയുടെ വാഹനം കറുത്ത ഇന്നോവ ക്രിസ്‌റ്റ
വെളുത്ത കാര്‍ മാറ്റി; മുഖ്യമന്ത്രിയുടെ യാത്ര ഇനി കറുത്ത കാറില്‍
author img

By

Published : Jan 3, 2022, 7:48 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓദ്യോഗിക വാഹനം ഇനി മുതല്‍ കറുത്ത ഇന്നോവ. പതിവായി മുഖ്യമന്ത്രിമാര്‍ ഉപയോഗിച്ചിരുന്ന വെളുത്ത വാഹനമാണ് മാറ്റിയിരിക്കുന്നത്. പുതിയ വാഹനം ഇന്ന് മുതല്‍ മുഖ്യമന്ത്രി ഉപയോഗിച്ചു തുടങ്ങി.

മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ ശുപാര്‍ശയിലാണ് ഈ നിറം മാറ്റം. സുരക്ഷ കാരണം ചൂണ്ടികാട്ടിയാണ് വാഹനത്തിന്‍റെ നിറം മാറ്റിയത്. ഇതിനായി നാല് പുതിയ കാറുകളാണ് പൊലീസ് വാങ്ങിയിരിക്കുന്നത്.

വെളുത്ത കാര്‍ മാറ്റി; മുഖ്യമന്ത്രിയുടെ യാത്ര ഇനി കറുത്ത കാറില്‍

മുഖ്യമന്ത്രിക്കും വാഹന വ്യൂഹങ്ങള്‍ക്കുമായി കറുപ്പ് നിറത്തിലുള്ള മൂന്ന് ഇന്നോവ ക്രിസ്റ്റ കാറുകളും ഒരു ടാറ്റ ഹാരിയറുമാണ് വാങ്ങിയത്. ഇതിനായി 62.46 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്.

also read: കൗമാരക്കാരുടെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിൽ തിരക്ക്; അസ്വസ്ഥതകളില്ലെന്ന് കുട്ടികള്‍

കാലപ്പഴക്കവും കാര്യക്ഷമത കുറഞ്ഞതുമായ കാറുകളാണ് മാറ്റിയത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ക്ലിഫ് ഹൗസിലേക്കുളള യാത്രയിലാണ് മുഖ്യമന്ത്രി കറുത്ത കാറിലെ ആദ്യ യാത്ര നടത്തിയത്.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.