തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 78-ാം പിറന്നാള്‍. രാഷ്‌ട്രീയ നേതാക്കള്‍ അടക്കം നിരവധി പേരാണ് മുഖ്യമന്ത്രിക്ക് ജന്മ ദിനാശംസകള്‍ നേര്‍ന്നത്. മുന്‍ വര്‍ഷങ്ങളെ പോലെ തന്നെയാണ് ഇത്തവണത്തെയും, വിപുലമായ ആഘോഷങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം സാധാരണ ദിവസത്തെ പോലെ ജോലികളില്‍ തുടരുകയാണുണ്ടായതെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന് നല്ല ആരോഗ്യവും ദീര്‍ഘായുസും ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നുവെന്ന് ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ നിതിന്‍ ഗഡ്‌കരി ട്വിറ്ററില്‍ കുറിച്ചു. 'ബര്‍ത്ത് ഡേ ഗ്രീറ്റിങ്സ് ടു ദി ചീഫ് മിനിസ്റ്റര്‍ ഓഫ് കേരള ശ്രീ പിണറായി വിജയന്‍ ജി' എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.
-
Birthday greetings to the Chief Minister of Kerala Shri @pinarayivijayan ji. May you be blessed with good health and long life.
— Nitin Gadkari (@nitin_gadkari) May 24, 2023 " class="align-text-top noRightClick twitterSection" data="
">Birthday greetings to the Chief Minister of Kerala Shri @pinarayivijayan ji. May you be blessed with good health and long life.
— Nitin Gadkari (@nitin_gadkari) May 24, 2023Birthday greetings to the Chief Minister of Kerala Shri @pinarayivijayan ji. May you be blessed with good health and long life.
— Nitin Gadkari (@nitin_gadkari) May 24, 2023
മുഖ്യമന്ത്രിക്ക് പിറന്നാള്‍ ആശംസകളുമായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും രംഗത്തെത്തി. മുഖ്യമന്ത്രിയെ 'വിജയനെ പ്രിയ സഖാവേ' എന്ന് വിളിച്ച് മലയാളത്തിലാണ് എം കെ സ്റ്റാലിന്‍ ദീര്‍ഘായുസും ആരോഗ്യവും ഉണ്ടാകട്ടെയെന്ന് ആശംസിച്ചത്. സമഗ്രമായ പരിശ്രമത്തിലൂടെ കേരളത്തിന്‍റെ വിജയഗാഥ രചിച്ച നേതാവാണ് വിജയനെന്നും എംകെ സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചു.
-
ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയും എന്റെ പ്രിയ സഖാവുമായ തിരു @pinarayivijayan-ന് പിറന്നാള്‍ ആശംസകള്‍.
— M.K.Stalin (@mkstalin) May 24, 2023 " class="align-text-top noRightClick twitterSection" data="
സമഗ്ര പ്രയത്നം കൊണ്ട് കേരളത്തിന്റെ വിജയ ഗാഥ രചിക്കുന്ന അദ്ദേഹത്തിന് ദീര്‍ഘായുസ്സും ആരോഗ്യവും ഉണ്ടാകട്ടെ. pic.twitter.com/gpSCaiJ9YD
">ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയും എന്റെ പ്രിയ സഖാവുമായ തിരു @pinarayivijayan-ന് പിറന്നാള്‍ ആശംസകള്‍.
— M.K.Stalin (@mkstalin) May 24, 2023
സമഗ്ര പ്രയത്നം കൊണ്ട് കേരളത്തിന്റെ വിജയ ഗാഥ രചിക്കുന്ന അദ്ദേഹത്തിന് ദീര്‍ഘായുസ്സും ആരോഗ്യവും ഉണ്ടാകട്ടെ. pic.twitter.com/gpSCaiJ9YDബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയും എന്റെ പ്രിയ സഖാവുമായ തിരു @pinarayivijayan-ന് പിറന്നാള്‍ ആശംസകള്‍.
— M.K.Stalin (@mkstalin) May 24, 2023
സമഗ്ര പ്രയത്നം കൊണ്ട് കേരളത്തിന്റെ വിജയ ഗാഥ രചിക്കുന്ന അദ്ദേഹത്തിന് ദീര്‍ഘായുസ്സും ആരോഗ്യവും ഉണ്ടാകട്ടെ. pic.twitter.com/gpSCaiJ9YD
പിറന്നാള്‍ ആശംസകളുമായി സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയും: മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറ്റവും അടുത്ത ബന്ധമുള്ള സിനിമ താരമാണ് മമ്മൂട്ടി. മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രങ്ങള്‍ ഫേസ്‌ബുക്കില്‍ പങ്കിട്ടാണ് അദ്ദേഹം ജന്മദിനാശംസകള്‍ നേര്‍ന്നത്.
- " class="align-text-top noRightClick twitterSection" data="">
പൊതുമരാമത്ത് വകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയുടെ മരുമകനുമായ പിഎ മുഹമ്മദ് റിയാസും അദ്ദേഹത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. തന്‍റെ ഫേസ്‌ബുക്ക് പേജില്‍ 'പ്രിയ സഖാവേ' എന്ന് വിശേഷിപ്പിച്ച് 'കരുത്തോടെ നേരുകാക്കുന്ന സഖാവിന് ജന്മദിനാശംസകള്‍' എന്നാണ് മന്ത്രി കുറിച്ചത്. ഒപ്പം മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രവും പങ്കിട്ടു.
'വിജയന്‍' മുഖ്യമന്ത്രി പിണറായി വിജയനായത് ഇങ്ങനെ: 1945 മെയ് 24ന് തലശേരിയിലെ പിണറായിയിലെ ഒരു കര്‍ഷക കുടുംബത്തിലാണ് മുഖ്യമന്ത്രി ജനിച്ചത്. മുണ്ടയില്‍ കോരന്‍റെയും ആലക്കണ്ടി കല്യാണിയുടെയും ഇളയ മകനാണ് അദ്ദേഹം. പിണറായി ശാരദ വിലാസം എല്‍പി സ്‌കൂളിലും പെരള ഹൈസ്‌കൂളിലുമായി പഠനം പൂര്‍ത്തിയാക്കി അദ്ദേഹം പ്രീ യൂണിവേഴ്‌സിറ്റി കോഴ്‌സിനായി തലശേരി ബ്രണ്ണന്‍ കോളജില്‍ ചേര്‍ന്നു.
അദ്ദേഹത്തിന്‍റെ രണ്ടാമത്ത സഹോദരനായ കുമാരനാണ് അദ്ദേഹമൊരു കമ്മ്യൂണിസ്‌റ്റാകാന്‍ കാരണമായത്. വിദ്യാര്‍ഥിയായിരിക്കെ തന്നെ കെഎസ്‌എഫിലൂടെയാണ് (എസ്‌എഫ്‌ഐയുടെ പൂര്‍വിക സംഘടന) രാഷ്‌ട്രീയത്തിലേക്കുള്ള രംഗ പ്രവേശനം. 1964ലാണ് കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടിയില്‍ അദ്ദേഹം അംഗമാകുന്നത്.
തുടര്‍ന്ന് 1967ല്‍ സിപിഎം തലശേരി മണ്ഡലം സെക്രട്ടറിയായി. 1989ല്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്നുള്ള ഓരോ വര്‍ഷവും അദ്ദേഹത്തിന് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ക്ഷോഭിക്കാനായി. 1970, 1977, 1991, 1996 എന്നീ വര്‍ഷങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളിലെല്ലാം അദ്ദേഹത്തിന് വിജയിക്കാനായി.
1996- 2001 കാലഘട്ടത്തില്‍ ഇ.കെ നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായും അദ്ദേഹം സേവനമനുഷ്‌ഠിച്ചു. 2016 ല്‍ നടന്ന കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനെ തുടര്‍ന്നാണ് മെയ് 25ന് അദ്ദേഹം കേരള മുഖ്യമന്ത്രിയായി അധികാരത്തിലേറിയത്.