ETV Bharat / state

മുഖ്യമന്ത്രിയും മന്ത്രിമാരും യൂറോപ്പിലേക്ക് ; കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി തേടി പൊതുഭരണ വകുപ്പ് - പിണറായി വിജയന്‍

ഇംഗ്ലണ്ട്, നോര്‍വേ, ഫിന്‍ലന്‍ഡ് എന്നീ രാജ്യങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ വി ശിവന്‍കുട്ടി, കെഎന്‍ ബാലഗോപാല്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘം സന്ദര്‍ശിക്കുക

cm pinarayi vijayan to visit Europe next month  pinarayi vijayan  Kerala CM pinarayi vijayan  Kerala CM to visit Europe  മുഖ്യമന്ത്രിയും മന്ത്രിമാരും യൂറോപ്പിലേക്ക്  പൊതുഭരണ വകുപ്പ്  Department of Public Administration  വി ശിവന്‍കുട്ടി  V Shivankutty  KN Balagopal  പിണറായി വിജയന്‍  കെഎന്‍ ബാലഗോപാല്‍
മുഖ്യമന്ത്രിയും മന്ത്രിമാരും യൂറോപ്പിലേക്ക്; കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി തേടി പൊതുഭരണ വകുപ്പ്
author img

By

Published : Sep 13, 2022, 9:42 AM IST

തിരുവനന്തപുരം : വിവിധ മേഖലകളിലെ ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കുമായി മുഖ്യമന്ത്രിയും മന്ത്രിമാരുമടങ്ങുന്ന സംഘം അടുത്ത മാസം യൂറോപ്പിലേക്ക്. ഇംഗ്ലണ്ട്, നോര്‍വേ, ഫിന്‍ലന്‍ഡ് എന്നീ രാജ്യങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിക്കുക. ഫിന്‍ലന്‍ഡ് സര്‍ക്കാരിന്‍റെ ഔദ്യോഗിക ക്ഷണപ്രകാരമാണ് യാത്ര.

ഇതിന് പൊതുഭരണ വകുപ്പ് കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി തേടി. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കാണ് ഫിന്‍ലന്‍ഡ് സന്ദര്‍ശിക്കുന്നത്. വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി സംഘത്തിലുണ്ടാവും.

വിവിധ വ്യവസായ സ്ഥാപനങ്ങളും സന്ദര്‍ശിക്കുന്നുണ്ട്. ധനമന്ത്രി കെഎന്‍ ബാലഗോപാലും മറ്റുചില മന്ത്രിമാരും യാത്രാസംഘത്തിലുണ്ടാകുമെന്നാണ് വിവരം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.