ETV Bharat / state

സംസ്ഥാന മന്ത്രിസഭ യോഗം ഇന്ന്, ബജറ്റ് സമ്മേളനം ചർച്ചയാകും - മന്ത്രിസഭായോഗം

ഫെബ്രുവരി രണ്ടിന് ബജറ്റ് അവതരിപ്പിക്കാനാണ് ആലോചിക്കുന്നത്. ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ പോര് നടക്കുന്ന സാഹചര്യത്തില്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ സർക്കാരിന് ആശങ്കയുണ്ട്.

Kerala Cabinet today  Budget may discuss  മന്ത്രിസഭായോഗം  ബജറ്റ് സമ്മേളനം
Cabinet today: Budget may discuss
author img

By ETV Bharat Kerala Team

Published : Jan 10, 2024, 9:33 AM IST

തിരുവനന്തപുരം : ബജറ്റ് സമ്മേളനം ആരംഭിക്കാനിരിക്കെ നിർണായക മന്ത്രിസഭ യോഗം ഇന്ന്. ഇന്നത്തെ മന്ത്രിസഭ യോഗം ബജറ്റ് സമ്മേളനം ആരംഭിക്കാൻ ഗവർണറുടെ അനുമതി ആവശ്യപ്പെടാൻ തീരുമാനിച്ചേക്കും. ജനുവരി 25 നാണ് ബജറ്റ് സമ്മേളനം ആരംഭിക്കുക. (Kerala Cabinet today)

ഫെബ്രുവരി രണ്ടിന് ബജറ്റ് അവതരിപ്പിക്കാനാണ് ആലോചിക്കുന്നത്. വരുമാന വർദ്ധനയാണ് ഇത്തവണ ബജറ്റിന്‍റെ മുഖ്യ അജണ്ട ആവുക. ഇതിനായി 14 അംഗ വിദഗ്ധസമിതിയെ സർക്കാർ നിയോഗിച്ചെങ്കിലും സമിതി അംഗങ്ങളെ ചൊല്ലി എതിർപ്പുകൾ കാരണം യോഗം ചേരുന്നതിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

സപ്ലൈകോ വഴി സബ്‌സിഡി നിരക്കിൽ വിൽക്കുന്ന സാധനങ്ങളുടെ വില 50 ശതമാനം വർദ്ധിപ്പിക്കണമെന്ന ശുപാർശയും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ആസൂത്രണ ബോർഡ് യോഗം അംഗീകരിച്ച വാർഷിക പദ്ധതിയുടെ കരട് രൂപവും മന്ത്രിസഭ യോഗത്തിന്റെ പരിഗണനയ്ക്ക് വന്നേക്കും.(Supplyco price hike) പുതിയ വാർഷിക പദ്ധതിയുടെ കരട് അനുസരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപന വിഹിതത്തിൽ അടുത്തവർഷം അരശതമാനം വർദ്ധനയുണ്ടായേക്കും. എന്നാൽ കേന്ദ്ര പദ്ധതികളിൽ നിന്നുള്ള വിഹിതത്തെ പറ്റി കേന്ദ്രബജറ്റിന് ശേഷമേ വ്യക്തമായ ധാരണയുണ്ടാവുകയുള്ളൂ.

ആശങ്കയായി ഗവർണറുടെ നിലപാട്: ബജറ്റ് സമ്മേളനത്തിലെ നയപ്രഖ്യാപന പ്രസംഗം സംബന്ധിച്ച് ചില ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ പോര് നടക്കുന്ന സാഹചര്യത്തില്‍ ഗവര്‍ണര്‍ നയപ്രഖ്യാപനത്തോട് എങ്ങനെ പ്രതികരിക്കുമെന്നതാണ് ആശങ്ക. തന്‍റെ ഭരണഘടന ബാധ്യതകള്‍ നിറവേറ്റുമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും നയപ്രഖ്യാപനം മുഴുവന്‍ വായിക്കാതിരിക്കുകയോ കേന്ദ്രപരാമര്‍ശങ്ങള്‍ ഒഴിവാക്കുകയോ ചെയ്യാനുള്ള അധികാരം ഗവര്‍ണര്‍ക്കുണ്ട്.

സംസ്ഥാന മന്ത്രി സഭ പുനഃസംഘടനയ്ക്ക് ശേഷം കഴിഞ്ഞാഴ്ച യോഗം ചേര്‍ന്നിരുന്നു. പുതിയ മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രനും കെബി ഗണേഷ് കുമാറും യോഗത്തിനെത്തി. നവകേരള സദസില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശങ്ങള്‍ പലതും കഴിഞ്ഞ മന്ത്രിസഭ യോഗം ചര്‍ച്ച ചെയ്തിരുന്നു. ഗതാഗതവകുപ്പിനെ മെച്ചപ്പെടുത്താനുള്ള ചില നിര്‍ദ്ദേശങ്ങള്‍ ഗണേഷ് കുമാർ മുന്നോട്ട് വച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ.

നവകേരള സദസിന്‍റെ ഭാഗമായി മന്ത്രിസഭ യോഗങ്ങള്‍ സെക്രട്ടേറിയറ്റിന് പുറത്തായിരുന്നു ചേർന്നത്. സാധാരണയായി അടിയന്തര ഘട്ടങ്ങളില്‍ മാത്രമാണ് മന്ത്രിസഭ യോഗം സെക്രട്ടേറിയറ്റിന് പുറത്ത് ചേരുന്നത്. താനൂർ ബോട്ടപകടത്തിന്‍റെ പശ്ചാത്തലത്തിൽ അടിയന്തര സാഹചര്യത്തിൽ മന്ത്രി വി അബ്‌ദുറഹിമാന്‍റെ ഔദ്യോഗിക വസതിയിൽ യോഗം ചേർന്നിരുന്നു.

Also Read: ഒന്നരമാസത്തിന് ശേഷം സെക്രട്ടേറിയറ്റില്‍ മന്ത്രിസഭ ; കന്നിയോഗത്തിന് ഗണേഷ്‌ കുമാറും കടന്നപ്പള്ളിയും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.