തിരുവനന്തപുരം : സംസ്ഥാനത്തെ കൊവിഡ് സാഹചര്യം ഇന്നത്തെ മന്ത്രിസഭായോഗം ചർച്ച ചെയ്യും. രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണം ആവശ്യമുണ്ടോയെന്നാണ് പരിശോധിക്കുക. കൊവിഡ് പ്രതിദിന കണക്ക് പതിനായിരത്തിന് അടുത്തെത്തിയ സാഹചര്യത്തിലാണിത്.
മറ്റ് സംസ്ഥാനങ്ങളിൽ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടും സിപിഎം സമ്മേളനങ്ങള്‍ നടക്കുന്നതിനാല്‍ മാത്രം കേരളം കര്‍ശന ക്രമീകരണങ്ങളിലേക്ക് പോകുന്നില്ലെന്ന വിമർശനം നിലനിൽക്കുകയാണ്. ഇക്കാര്യങ്ങൾ ഇന്നത്തെ മന്ത്രിസഭായോഗം വിശദമായി ചർച്ച ചെയ്യും. മുഖ്യമന്ത്രി അമേരിക്കയിൽ ചികിത്സയ്ക്ക് പോകുന്നതിന് മുമ്പുള്ള മന്ത്രിസഭായോഗമാണ് ഇന്നത്തേത്. അതുകൊണ്ടുതന്നെ ഗൗരവമായ വിഷയങ്ങളെല്ലാം പരിഗണനയ്ക്ക് വരും.
also read: പ്രതിപക്ഷ നേതാവിന്‍റെ സുരക്ഷ വര്‍ധിപ്പിച്ചു ; പൈലറ്റ് വാഹനം ഉൾപ്പടെ അനുവദിച്ച് ഉത്തരവ്
ചാൻസലർ സ്ഥാനം ഒഴിഞ്ഞ് സർക്കാറുമായി അഭിപ്രായ വ്യത്യാസത്തിൽ നിൽക്കുന്ന ഗവർണറുടെ നിലപാടും മന്ത്രിസഭ ചർച്ച ചെയ്യും. ശനിയാഴ്ചയാണ് മുഖ്യമന്ത്രി ചികിത്സക്കായി അമേരിക്കയിലേക്ക് പോകുന്നത്. ഈ സമയത്ത് മുഖ്യമന്ത്രിയുടെ ചുമതല മറ്റാർക്കെങ്കിലും കൈമാറണോയെന്ന കാര്യത്തിലും ആലോചനയുണ്ടാകും.