ETV Bharat / state

സംസ്ഥാനത്ത് 28 പോക്‌സോ കോടതികള്‍ കൂടി - സംസ്ഥാനത്ത് 28 പോക്‌സോ കോടതികള്‍ കൂടി

പുതിയ തീരുമാനത്തോടെ പോക്‌സോ കേസുകള്‍ കൈകാര്യം ചെയ്യാന്‍ മാത്രം സംസ്ഥാനത്ത് 56 കോടതികളാവും

kerala cabinet approves 28 pocso courts  kerala cabinet approves pocso fast track courts  സംസ്ഥാനത്ത് 28 പോക്‌സോ കോടതികള്‍ കൂടി  പുതിയ പോക്‌സോ കോടതികള്‍ക്ക് മന്ത്രിസഭ യോഗത്തിന്‍റെ അംഗീകാരം
സംസ്ഥാനത്ത് 28 പോക്‌സോ കോടതികള്‍ കൂടി; അംഗീകാരം നല്‍കി മന്ത്രിസഭ യോഗം
author img

By

Published : Feb 2, 2022, 2:45 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് 28 പോക്‌സോ കോടതികള്‍ കൂടി സ്ഥാപിക്കാന്‍ മന്ത്രിസഭ യോഗത്തില്‍ തീരുമാനം. പോക്സോ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളും ബലാത്സംഗക്കേസുകളും വേഗത്തില്‍ തീര്‍പ്പാക്കുന്നതിനാണ് അഡീഷണല്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതികള്‍ സ്ഥാപിക്കുന്നത്. ഇതോടെ ഈ കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് മാത്രം സംസ്ഥാനത്ത് 56 കോടതികളാവും.

14 ജില്ലകളില്‍ നിലവിലുള്ള ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതികളില്‍ അനുവദിച്ച സ്റ്റാഫ് പാറ്റേണിലും നിയമനരീതിയിലും കോടതികള്‍ ആരംഭിക്കുന്ന മുറയ്ക്ക് തസ്‌തികകള്‍ അനുവദിക്കും. ജില്ല ജഡ്‌ജ്, സീനിയര്‍ ക്ലാര്‍ക്ക്, ബഞ്ച് ക്ലാര്‍ക്ക് എന്നിവരുടെ ഓരോ തസ്‌തികകള്‍ സൃഷ്‌ടിയ്ക്കും‌. കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്‍റ്, കമ്പ്യൂട്ടര്‍ അസിസ്റ്റന്‍റ്/എല്‍.ഡി. ടൈപ്പിസ്റ്റ് എന്നിവരുടെ ഓരോ തസ്‌തികകളും ഓഫിസ് അറ്റന്‍ഡന്‍റിന്‍റെ രണ്ട് തസ്‌തികകളും കരാര്‍ അടിസ്ഥാനത്തിലും സൃഷ്‌ടിക്കാനും മന്ത്രിസഭ യോഗം തീരുമാനിച്ചു.

ALSO READ: 'ജാതി നോക്കി സ്ഥാനാർഥിയെ വച്ചത് പാർട്ടി, പുറത്താക്കാന്‍ കാലങ്ങളായുള്ള ശ്രമം'; സി.പി.എമ്മിനെതിരെ എസ്‌ രാജേന്ദ്രന്‍

പാലക്കാട് മെഡിക്കല്‍ കോളജിന് അനുവദിച്ച 50 ഏക്കര്‍ ഭൂമിയില്‍ നിന്ന് 70 സെന്‍റ് ഭൂമി തിരിച്ചെടുത്ത് പാലക്കാട് നഗരസഭയ്ക്ക് സെപ്റ്റേജ് ട്രീറ്റ്‌മെന്‍റ് പ്ലാന്‍റ് നിര്‍മിക്കുന്നതിന് നല്‍കും. റവന്യൂ വകുപ്പില്‍ പുനര്‍നിക്ഷിപ്‌തമാക്കി രണ്ട് സേവന വകുപ്പുകള്‍ തമ്മിലുള്ള കൈമാറ്റ വ്യവസ്ഥകള്‍ക്ക് വിധേയമായി തദ്ദേശസ്വയംഭരണ വകുപ്പിന് ഭൂമി അനുവദിച്ച് നല്‍കാനും മന്ത്രിസഭ യോഗത്തില്‍ തീരുമാനം.

ഫിഷറീസ് വകുപ്പില്‍ പുതിയ തസ്‌തികകള്‍

ഫിഷറീസ് വകുപ്പില്‍ ആലപ്പുഴ, പൊന്നാനി, അഴീക്കോട് (തൃശൂര്‍), കാസര്‍കോട് എന്നീ ഫിഷറീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ തസ്‌തികകള്‍ സൃഷ്‌ടിക്കും. ഫിഷറീസ് അസിസ്റ്റന്‍റ് ഡയറക്ടര്‍, അസിസ്റ്റന്‍റ് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍, ഫിഷറീസ് ഓഫിസര്‍, ക്ലാര്‍ക്ക് കം ടൈപ്പിസ്റ്റ്, ഓഫിസ് അറ്റന്‍ഡന്‍റ് ഗ്രേഡ്-2 എന്നിവരുടെ ഓരോ തസ്‌തികകളും ഫിഷറീസ് ഗാര്‍ഡിന്‍റെ മൂന്ന് തസ്‌തികകളും സൃഷ്‌ടിയ്‌ക്കും.

കാഷ്വല്‍ സ്വീപ്പറെ കരാര്‍ വ്യവസ്ഥയില്‍ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി നിയമിക്കാനും മന്ത്രിസഭ അനുമതി നല്‍കി. കണ്ണൂര്‍ ജില്ല ഗവണ്‍മെന്‍റ് പ്ലീഡര്‍ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടര്‍ തസ്‌തികയില്‍ കെ അജിത്ത്കുമാറിനെ നിയമിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.