ETV Bharat / state

Kerala Bus Fare | കണ്‍സഷന്‍ ചാര്‍ജ് വര്‍ധന : വിദ്യാര്‍ഥി സംഘടനകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും - SFI-KSU-ABVP

Kerala Student Bus Fare Concession | കണ്‍സഷന്‍ ചാര്‍ജ് ഒരു രൂപയില്‍ നിന്ന് 6 രൂപ ആക്കണമെന്ന് ബസുടമകള്‍. ഒന്നര രൂപയാക്കാമെന്ന നിലപാടില്‍ സര്‍ക്കാര്‍

Student Bus fare  concession ticket Charge  traval charge kerala  travel charge Kerala  കണ്‍സഷന്‍ ചാര്‍ജ് വര്‍ധന  വിദ്യാര്‍ഥി സംഘടനകള്‍  ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍  മിനിമം ബസ് ചാര്‍ജ്  വിദ്യാര്‍ഥികളുടെ യാത്രാകൂലി
Student Bus fare | കണ്‍സഷന്‍ ചാര്‍ജ് വര്‍ധന; വിദ്യാര്‍ഥി സംഘടനകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും
author img

By

Published : Nov 21, 2021, 3:20 PM IST

തിരുവനന്തപുരം : കണ്‍സഷന്‍ ചാര്‍ജ് (Student concession Charge) വര്‍ധനവില്‍ വിദ്യാര്‍ഥി സംഘടനകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും. കണ്‍സഷന്‍ ചാര്‍ജ് ഒരു രൂപയില്‍ നിന്നും 6 രൂപ ആക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. ഇക്കാര്യത്തില്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷനുമായി കൂടി ആലോചിച്ച ശേഷമാകും അന്തിമ തീരുമാനം.

മിനിമം ചാര്‍ജ് (Minimum Bus Fare) എട്ട് രൂപയെന്നത് വര്‍ധിപ്പിക്കണമെന്ന ആവശ്യത്തില്‍ ബസുടമകളും സര്‍ക്കാരും തമ്മില്‍ ധാരണ ആയിട്ടുണ്ട്. മിനിമം ചാര്‍ജ് 10 രൂപയാക്കാനാണ് സാധ്യത. നിരക്ക് വര്‍ധനവ് എന്നുമുതല്‍ നടപ്പാക്കണം എന്ന കാര്യത്തിലാണ് ഇനി തീരുമാനം ആകേണ്ടത്. അതേസമയം വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ചാര്‍ജ് വര്‍ധനവില്‍ ഇനിയും വ്യക്തത വരേണ്ടതുണ്ട്. അഞ്ച് രൂപയായി വര്‍ധിപ്പിക്കാമെന്നാണ് രാമചന്ദ്രന്‍ കമ്മിഷന്റെ ശുപാര്‍ശ.

Also Read: Sandeep G Varier| 'വികാരമല്ല വിവേകമാവണം നയിക്കേണ്ടത്'; ഹലാല്‍ വിവാദത്തില്‍ സന്ദീപ് വാര്യരുടെ വിമര്‍ശനം

എന്നാല്‍ ഒന്നര രൂപയാക്കാമെന്ന നിലപാടിലാന്ന് സര്‍ക്കാര്‍. രണ്ട് രൂപ വരെ വര്‍ധനവ് പ്രതീക്ഷിക്കാം. ഇക്കാര്യത്തില്‍ വിദ്യാര്‍ഥി സംഘടനകളുമായി വരും ദിവസങ്ങളില്‍ സര്‍ക്കാര്‍ ചര്‍ച്ച നടത്തും. നിരക്ക് വര്‍ധനവിനെ വിദ്യാര്‍ഥി സംഘടനകള്‍ അനുകൂലിക്കാന്‍ സാധ്യതയില്ല. വിഷയത്തില്‍ രാമചന്ദ്രന്‍ കമ്മിഷനുമായി വീണ്ടും ആശയ വിനിമയം നടത്തിയ ശേഷം മുഖ്യമന്ത്രിയാകും അന്തിമ തീരുമാനം എടുക്കുക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.