തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം ബജറ്റ് അവതരണം തുടങ്ങി. കേരളത്തിന്റെ വികസന മാതൃകകളെ താഴ്ത്തിക്കാണിക്കാൻ ശ്രമം നടന്നു. അതിജീവനത്തിന്റെ വർഷമാണ് കടന്നുപോയതെന്നും മന്ത്രി ബജറ്റ് പ്രസംഗത്തിന്റെ ആമുഖത്തില്‍ പറഞ്ഞു.
തനതുവരുമാനം 85,000 കോടിയായി ഉയരുമെന്നും ബാലഗോപാല്‍ പറഞ്ഞു. വിലക്കയറ്റ ഭീഷണി നേരിടാൻ 2,000 കോടി ബജറ്റില്‍ പ്രഖ്യാപിച്ചു. രാവിലെ എട്ടരയോടെ നിയമസഭയിലെത്തിയ മന്ത്രി കെഎൻ ബാലഗോപാല്‍ മുഖ്യമന്ത്രിയും മന്ത്രിമാരുമായും എംഎല്‍എമാരുമായും സൗഹൃദം പങ്കിട്ടു. പ്രതിപക്ഷ നിരയിലെത്തിയും സൗഹൃദം പങ്കിട്ടു. ബജറ്റ് പ്രസംഗം വായിക്കുന്നത് ടാബിലാണ്.