തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്‍റെ രണ്ടാം ബജറ്റില്‍ തൃശൂര്‍ പൂരം ഉത്സവങ്ങള്‍ക്കായി എട്ട് കോടി സംസ്ഥാന ബജറ്റില്‍ വകയിരുത്തി. തൃശൂര്‍ പൂരം ഉള്‍പെടെ പൈതൃക ഉത്സവങ്ങള്‍ക്കും പ്രാദേശിക സാംസ്‌കാരിക പദ്ധതികള്‍ക്കുമാണ് എട്ട് കോടി രൂപ അനുവദിച്ചത്. പുരാവസ്‌തു വകുപ്പിന് 20.90 കോടി രൂപയും മ്യൂസിയം&സൂ ഡയറക്‌ടറേറ്റിന് 28.75 കോടി രൂപയും വകയിരുത്തി.
ജില്ല പൈതൃക മ്യൂസിയങ്ങള്‍ സ്ഥാപിക്കുന്നതിനായി 5.50 കോടി രൂപ സര്‍ക്കാര്‍ മാറ്റിവച്ചു. തൃശൂര്‍ മൃഗശാലകളുടെ നവീകരണമുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി 8.15 കോടി രൂപയാണ് അനുവദിച്ചത്. കണ്ണൂര്‍, പെരളശ്ശേരി മ്യൂസിയത്തിനായി ആറ് കോടി രൂപ നീക്കിവച്ചു. പീരങ്കി മൈതാനത്ത് കല്ലുമാല സ്‌ക്വയര്‍ നിര്‍മാണത്തിനായി അഞ്ച് കോടി രൂപ അനുവദിച്ചു.