തിരുവനന്തപുരം: കലാ സാംസ്‌കാരിക മേഖലയുടെ വികസനത്തിനായി 183.14 കോടി രൂപയാണ് രണ്ടാം പിണറായി സര്‍ക്കാരിന്‍റെ രണ്ടാം ബജറ്റ് അവതരണത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നീക്കിവച്ചത്. സാംസ്‌കാരിക വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി 113.29 കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയത്. യുവ കലാകാരന്‍മാര്‍ക്കായുള്ള വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതികള്‍ക്കായി 13 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
കലാകാരന്‍മാര്‍ക്ക് നല്‍കുന്ന സഹായം വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നല്‍കുന്ന ഫെലോഷിപ്പുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും മന്ത്രി ബജറ്റ് അവതരണത്തില്‍ വ്യക്തമാക്കി.