തിരുവനന്തപുരം: വിലക്കയറ്റം നിയന്ത്രിക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും 2000 കോടി വകയിരുത്തി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. റഷ്യ – യുക്രൈന്‍ യുദ്ധം മൂലം വിലക്കയറ്റത്തിനു സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ വിലവര്‍ധനവ് തടയാനാണ് തുക വകയിരുത്തിയതെന്നും ധനമന്ത്രി പറഞ്ഞു.
സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നില്ല. കേന്ദ്ര ബജറ്റ് നിരാശാജനകമാണ്. 10 ഫുഡ് പാര്‍ക്കുകള്‍ക്കായി 100 കോടി അനുവദിയ്ക്കും. സാമ്പത്തിക പ്രതിസന്ധിയ്‌ക്ക് കാരണം ആഗോളീകരണ നയമാണ്. കൊവിഡ് പ്രതിരോധത്തിലും വികസനത്തിലും കേരളം മികച്ച പ്രകടനം നടത്തി.
ALSO READ: 'ധരിച്ചിരിക്കുന്നത് കൈത്തറി ഷർട്ട്, മന്ത്രി പി രാജീവ് പറയാൻ പറഞ്ഞു'; സഭയിൽ ചിരി പടർത്തി ധനമന്ത്രി
സംസ്ഥാനം കടുത്ത പ്രതിസന്ധികളെ അതിജീവിച്ച് തുടങ്ങിയിട്ടുണ്ട്. ജി.എസ്.ടി വരുമാനത്തിൽ 14.5 ശതമാനം വര്‍ധനയുണ്ടായി. കൊവിഡ് നാലാംതരംഗമുണ്ടാവാന്‍ സാധ്യതയുണ്ടെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിനിടെ പറഞ്ഞു.