തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍, നാളികേര വികസനത്തിന് 73.9 കോടി വകയിരുത്തിയതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കശുവണ്ടി പ്രോത്‌സാഹനത്തിന് 30 കോടി പലിശയിളവ് അനുവദിക്കും. മരച്ചീനിയില്‍ നിന്നും ലഹരി കുറഞ്ഞ മദ്യനിര്‍മാണ ഗവേഷണത്തിന് രണ്ട് കോടി വകയിരുത്തിയതായും ധനമന്ത്രി.
കശുവണ്ടി ഉത്‌പാദനത്തിന് 30 കോടി പലിശയിളവ് അനുവദിക്കുന്നിലൂടെ ഫാക്‌ടറികള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ കഴിയും. ടാറിങ്ങില്‍ റബ്ബര്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.