ETV Bharat / state

'വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ അന്തരീക്ഷത്തില്‍ പഠനം സാധ്യമാക്കും' - kerala budget school education news

കുട്ടികള്‍ക്ക് ടെലി ഓണ്‍ലൈന്‍ കൗണ്‍സിലിങ് സംവിധാനം നടപ്പിലാക്കും.

കേരള ബജറ്റ് വിദ്യാഭ്യാസം  കേരള ബജറ്റ് സ്‌കൂള്‍ വിദ്യാഭ്യാസം  ബജറ്റ് വിദ്യാഭ്യാസം  ടെലി ഓണ്‍ലൈന്‍ കൗണ്‍സിലിങ്  വിദ്യാഭ്യാസം സമഗ്ര മാറ്റം  കേരള ബജറ്റ് പുതിയ വാര്‍ത്ത  kerala budget latest news  kerala budget school education news  online class kerala budget news
'വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ അന്തരീക്ഷത്തില്‍ പഠനം സാധ്യമാക്കും'
author img

By

Published : Jun 4, 2021, 10:14 AM IST

Updated : Jun 4, 2021, 2:29 PM IST

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിലെ മാറിയ സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ അന്തരീക്ഷത്തില്‍ പഠനം സാധ്യമാക്കുന്നതിനുള്ള പദ്ധതിയുമായി പുതിയ ബജറ്റ്. സ്‌കൂള്‍ അന്തരീക്ഷത്തിൽനിന്ന് വീട്ടിലെ നാലുചുമരുകൾക്കുള്ളിലേക്ക് ചുരുക്കപ്പെട്ട കുട്ടികളുടെ മാനസിക സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി വിവിധ കർമ്മപരിപാടികൾ നടപ്പിലാക്കും. ഇതിന്‍റെ ഭാഗമായി വിശദമായ പഠനം നടത്തുന്നതിനായി വിദ്യാഭ്യാസ,ആരോഗ്യ, സാമൂഹ്യ വിദഗ്‌ധരടങ്ങുന്ന സമിതിയെ നിയോഗിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.

കൈറ്റ് വിക്ടേഴ്‌സ് ചാനലിലെ ഓണ്‍ലൈന്‍ പഠനത്തിനൊപ്പം അതാത് വിദ്യാലയങ്ങളിലെ അധ്യാപകരെ കൂടി ഉള്‍പ്പെടുത്തിയുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ കൂടി സംഘടിപ്പിക്കും. വെര്‍ച്വല്‍ റിയാലിറ്റി, ഓഗ്‌മെന്‍റഡ് റിയാലിറ്റി സാങ്കേതിക വിദ്യകള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. പൊതു ഓണ്‍ലൈന്‍ അധ്യയന സംവിധാനത്തിന് 10 കോടി രൂപ ബജറ്റില്‍ വകയിരുത്തി.

കോവിഡ് രോഗവ്യാപനം കുട്ടികൾക്കും രക്ഷിതാക്കൾക്കും ഭാവിയെക്കുറിച്ചുള്ള ഉൽക്കണ്‌ഠ സൃഷ്ടിക്കുന്നതോടൊപ്പം വിവിധ മാനസിക, ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകുന്നുണ്ട്. ഈ വിഷയം പരിഹരിക്കുന്നതിനായി ടെലി-ഓൺലൈൻ സംവിധാനങ്ങളിലൂടെ കൗൺസിലിംഗ് നൽകുന്നതിനായി ഒരു സ്ഥിരം സംവിധാനം ആരംഭിക്കും.

കുട്ടികളുടെ കലാവാസനകള്‍ പരിപോഷിക്കുന്നതിന് വിക്ടേഴ്‌സ് ചാനലിലൂടെ പ്രത്യേക പരിപാടികള്‍ സംപ്രേക്ഷണം ചെയ്യും. കുട്ടികളുടെ ശാരീരിക ആരോഗ്യവും പ്രതിരോധശേഷിയും കായികക്ഷമതയും വർദ്ധിപ്പിക്കുന്നതിനായി യോഗ അടക്കമുള്ള വ്യായാമമുറകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പ്രത്യേക ഫിസിക്കൽ എജുക്കേഷൻ സെഷനുകളും വിക്ടേഴ്‌സ് ചാനൽ വഴി സംപ്രേഷണം ചെയ്യും. വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിന് 2 ലക്ഷം ലാപ്പ്ടോപ്പുകള്‍ ലഭ്യമാക്കുന്നതിനുള്ള കെഎസ്എഫ്ഇയുടെ പദ്ധതി സമയബന്ധിതമായി നടപ്പാക്കുമെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ പറഞ്ഞു.

Last Updated : Jun 4, 2021, 2:29 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.