ETV Bharat / state

എട്ട് ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം

എട്ട് ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം.

budget 2021  തൊഴില്‍  ബജറ്റ്  കേരള ബജറ്റ് 2021  തോമസ് ഐസകിന്‍റെ ബജറ്റ്  തോമസ് ഐസകിന്‍റെ  Thomas Isaac  kerala budget
എട്ട് ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും
author img

By

Published : Jan 15, 2021, 9:21 AM IST

Updated : Jan 15, 2021, 4:28 PM IST

തിരുവനന്തപുരം: കൊവിഡ് തീർത്ത പ്രതിസന്ധിക്കിടയിൽ സംസ്ഥാന ബജറ്റ് അവതരിപ്പിച്ചു. തൊഴിലവസരങ്ങളെ ഉത്തേജിപ്പിക്കുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റില്‍ നടത്തിയത്. എട്ട് ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം. അഭ്യസ്തവിദ്യർക്ക് തൊഴിൽ കർമ്മ പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചു. തൊഴിലന്വേഷകരുടെ വിവരം ഡിജിറ്റൽ പ്ലാറ്റ് ഫോമിൽ ലഭ്യമാകും. സ്‌ത്രീകൾക്ക് പ്രത്യേക തൊഴിൽ പദ്ധതി. തൊഴിൽ അന്വേഷകർക്ക് കംപ്യൂട്ടർ അടക്കം നൽകാൻ വായ്‌പ നൽകുമെന്ന് ധനമന്ത്രി പറഞ്ഞു.

എട്ട് ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം

ഡിജിറ്റൽ പ്ലാറ്റ് ഫോമിൽ അഞ്ച് വർഷം കൊണ്ട് 20 ലക്ഷം പേർക്ക് തൊഴിൽ നല്‍കുമെന്നും പ്രഖ്യാപനമുണ്ട്. ആരോഗ്യവകുപ്പിൽ 4,000 തസ്‌തിക സൃഷ്‌ടിക്കും. ജോലി നഷ്‌ടപ്പെട്ട അഭ്യസ്‌ത വിദ്യർക്ക് തൊഴിൽ ലഭ്യമാക്കും. 2000 പേർക്ക് തൊഴിൽ നൽകുന്ന 2500 സ്റ്റാർട്ടപ്പുകൾ, വീടിനടുത്തുള്ള ജോലിക്കും വീട്ടിലിരുന്നുള്ള ജോലിക്കും സഹായം നൽകുമെന്നും ബജറ്റ് പ്രഖ്യാപനമുണ്ട്. പ്രവാസി തൊഴിൽ പുനരധിവാസത്തിന് 100 കോടി നൽകും. തൊഴലുറപ്പ് പദ്ധതിക്ക് നൂറ് കോടി അനുവദിക്കും. 75 ദിവസം തൊഴിലെടുത്തവർക്ക് ഉത്സവബത്തയും പ്രായമായവർക്ക് സ്വയം തൊഴിലിന് പ്രത്യേക പദ്ധതിയും പ്രഖ്യാപിച്ചു. ഭിന്നശേഷിക്കാർക്ക് തൊഴിൽ പുനരധിവാസത്തിന് ആറ് കോടി. അതിഥി തൊഴിലാളി ക്ഷേമത്തിന് പത്ത് കോടി. ഗാർഹിക തൊഴിലാളികൾക്ക് അഞ്ച് കോടിയും പാചക തൊഴിലാളികൾക്ക് പ്രതിദിന അലവൻസിൽ 50 രൂപയുടെ വർധനവും പ്രഖ്യാപിച്ചു. കോളജുകളിൽ ഒഴിഞ്ഞുകിടക്കുന്ന 800 തസ്‌തിക എത്രയും വേഗം നികത്തുമെന്നും സർവകലാശാലകളിൽ 1,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു. കെ ഡിസ്‌ക് പ്ലാറ്റ്‌ഫോം വഴി ഡിജിറ്റൽ രംഗത്ത് തൊഴിൽ നൽകും. തൊഴിൽ വേണ്ടവരുടെ വിവരങ്ങൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കും. തൊഴിൽ വേണ്ടവർക്ക് അടുത്ത മാസം മുതൽ ഡിജിറ്റൽ രജിസ്‌ട്രേഷൻ നടത്താമെന്നും ബജറ്റ് പ്രഖ്യാപനം.

Last Updated : Jan 15, 2021, 4:28 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.