ETV Bharat / state

'ഭൂമി കേരളം നല്‍കിയത്, ഉപയോഗിക്കാത്തത് തിരിച്ചു ചോദിക്കുമ്പോൾ കേന്ദ്രസർക്കാർ പണം ആവശ്യപ്പെടുന്നുവെന്ന് മന്ത്രി രാജീവ്'

കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങള്‍ക്കായി സംസ്ഥാനം വിട്ട് നല്‍കിയ ഭൂമിയില്‍ ഉപയോഗിക്കാത്ത സ്ഥലം തിരികെ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് വ്യവസായ മന്ത്രി പി രാജീവ് നിയമസഭയില്‍ വ്യക്തമാക്കി.

kerala assembly session  p rajeev  p rajeev on central public sector  വ്യവസായ മന്ത്രി  കേന്ദ്രസര്‍ക്കാര്‍  കേന്ദ്ര പൊതുമേഖല സ്ഥാപനം  നിയമസഭ  പി രാജീവ്
മന്ത്രി രാജീവ്
author img

By

Published : Dec 13, 2022, 11:43 AM IST

Updated : Dec 13, 2022, 1:12 PM IST

നിയമസഭയില്‍ വ്യവസായമന്ത്രി സംസാരിക്കുന്നു

തിരുവനന്തപുരം: കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായോ പാട്ടത്തിനോ വിട്ടുകൊടുത്ത ഭൂമി തിരികെ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ പണം ആവശ്യപ്പെടുന്നതായി വ്യവസായ മന്ത്രി പി രാജീവ്. കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങള്‍ക്കായി സംസ്ഥാനം നല്‍കിയ ഭൂമിയില്‍ ഉപയോഗിക്കാത്ത സ്ഥലം തിരികെ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഇതില്‍ വലിയ ഉപാധികളാണ് മുന്നോട്ടുവെയ്‌ക്കുന്നതെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

കേന്ദ്രവുമായി സഹകരിച്ച് സംസ്ഥാനം ആരംഭിച്ച പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്ന് പിന്‍വാങ്ങുന്ന നയമാണ് സ്വീകരിക്കുന്നത്. കേന്ദ്രത്തിന്‍റെ സമീപനത്തിനെതിരെ ഒറ്റക്കെട്ടായി സമ്മര്‍ദം ചെലുത്തണം. പൊതുമേഖല സ്ഥാപനങ്ങള്‍ വേണ്ടെന്നതാണ് കേന്ദ്രസര്‍ക്കാര്‍ നയം.

ആസ്‌തികളുടെ പണവത്‌കരണമാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. അത്തരത്തില്‍ സ്വകാര്യവത്കരിക്കുമ്പോള്‍ സംസ്ഥാനം ഏറ്റെടുത്ത് നല്‍കിയ ഭൂമിയും സ്വകാര്യവ്യക്തികളുടെ കൈകളില്‍ എത്തുകയാണ്. ഇതിനെതിരെ ഒരുമിച്ച് നിന്ന് പോരാടണം.

പൊതുമേഖല കമ്പനികള്‍ കൃത്യസമയത്ത് ഓഡിറ്റ് റിപ്പോര്‍ട്ട് നല്‍കുന്നുണ്ടായിരുന്നില്ല. ഇതില്‍ മാറ്റം വരുത്താൻ സര്‍ക്കാരിന് കഴിഞ്ഞെന്നും വ്യവസായ മന്ത്രി നിയമസഭയെ അറിയിച്ചു.

Last Updated : Dec 13, 2022, 1:12 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.