തിരുവനന്തപുരം: കെഎസ്ആർടിസി ഇന്ധനം വാങ്ങുന്ന ബൾക്ക് പർച്ചേസകളുടെ നിരക്ക് കുത്തനെ ഉയർത്തിയ എണ്ണക്കമ്പനികളുടെ നടപടി അംഗീകരിക്കാൻ കഴിയുന്നതല്ലന്ന് ഗതാഗതമന്ത്രി ആൻറണി രാജു. 82 രൂപയിൽനിന്ന് 121 രൂപയായി ബൾക്ക് പർച്ചേസ് നിരക്ക് ഉയർത്തി. ഒറ്റദിവസംകൊണ്ട് 21 രൂപ 11 പൈസയുടെ വർധനയാണ് ഉണ്ടായതെന്നും മന്ത്രി സഭയിൽ പറഞ്ഞു.
മൂന്നുമാസത്തെ നിരക്ക് വർധന 34.68 രൂപയാണ്. 77 മുതൽ 83 ലക്ഷം രൂപ വരെ അധിക ചിലവ് ദിവസവും കെഎസ്ആർടിസിക്ക് ഇത് മൂലമുണ്ടാകുന്നുണ്ട്. പ്രതിമാസ അധികച്ചെലവ് 25 കോടി രൂപ വരെയാണ്. പൊതു മേഖലയെ തകർക്കാനുള്ള കേന്ദ്ര സർക്കാരിന്‍റെ പ്രതികാര ബുദ്ധിയാണ് ഇതിനു പിന്നിലുള്ളത്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.
കെഎസ്ആർടിസിയുടെ ഇന്ധന നിരക്ക് വർദ്ധിപ്പിച്ച നടപടി അംഗീകരിക്കാൻ കഴിയുന്നതല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും നിയമസഭയിൽ പറഞ്ഞു.
ALSO READ കെഎസ്ആർടിസി പ്രതിസന്ധി; അടിയന്തര പ്രമേയത്തിന് അനുമതിയില്ല